അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ സം​സ്‌​ഥാ​ന​ത​ല ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ശേ​ഷം മ​ന്ത്രി

വീ​ണാ ജോ​ർ​ജ്‌ കു​ട്ടി​ക​ൾ​ക്ക്‌ ബു​ക്കും ബാ​ഗും വി​ത​ര​ണം ചെ​യ്യു​ന്നു

കേരളം ബാലസൗഹൃദ സംസ്ഥാനമാക്കും –മന്ത്രി വീണാ ജോർജ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ബാ​ല​സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വീ​ട്, സ്‌​കൂ​ൾ, ക​ട​ക​ൾ, ഷോ​പ്പി​ങ്​ മാ​ളു​ക​ൾ തു​ട​ങ്ങി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​ണ്​ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അം​ഗ​ൻ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും അ​ങ്ക​ണ പൂ​മ​ഴ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​ത്ത​വ​ണ 3+, 4+ എ​ന്നി​ങ്ങ​നെ പ്രാ​യ​മ​നു​സ​രി​ച്ചു​ള്ള കൈ​പ്പു​സ്ത​ക​ങ്ങ​ൾ അം​ഗ​ൻ​വാ​ടി​ക​ൾ​ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ല​വി​ലെ കൈ​പ്പു​സ്ത​ക​ങ്ങ​ൾ വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ഈ ​പു​സ്ത​ക​ത്തി​ലെ ടീ​ച്ച​ർ പേ​ജ് ക്യു.​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ലാ​ക്കി പ​രി​ഷ്‌​ക​രി​ച്ചു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്ക് ക​ഥ​ക​ളും പാ​ട്ടും കാ​ണാ​നും കേ​ൾ​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കി.

സം​സ്ഥാ​ന​ത്തെ 33,115 അം​ഗ​ൻ​വാ​ടി​ക​ളി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷ​ർ​മി​ള മേ​രി ജോ​സ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ക​സ്തൂ​രി എം.​എ​സ്, മീ​ന ദി​നേ​ശ്, ജെ​ൻ​ഡ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ടി.​കെ. ആ​ന​ന്ദി, ബി​ന്ദു ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kerala will be made a child-friendly state – Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.