അക്രമസംഭവങ്ങളിൽ നാലുപേർ അറസ്​റ്റിൽ

അറസ്​റ്റിലായവർ

അക്രമസംഭവങ്ങളിൽ നാലുപേർ അറസ്​റ്റിൽ

കിളിമാനൂർ: പള്ളിക്കൽ പൊലീസ് സ്​റ്റേഷൻ പരിധിയിൽ അക്രമം നടത്തിയ കേസുകളിൽ നാലുപേർ അറസ്​റ്റിൽ. കലതിപ്പച്ച അനന്തു മന്ദിരത്തിൽ മുരുകൻ (36) ഭാര്യാ മാതാവി​െൻറ സഹോദരിയെ മർദിച്ച കേസിലാണ് അറസ്​റ്റിലായത്.

പള്ളിക്കൽ ഈരാറ്റിൽ കോളനിയിൽ രഘുവിനെ മർദിച്ച് ഒരു കണ്ണി​െൻറ കാഴ്ച ഭാഗികമായി നഷ്​ടപ്പെടുത്തിയ കേസിലാണ്​ മറ്റ് മൂന്നുപേർ അറസ്​റ്റിലായത്. ഒളവക്കോട് ചരുവിള പുത്തൻ വീട്ടിൽ സുനിൽ (31), ഈരാറ്റിൽ ചരുവിള വീട്ടിൽ സിനിലാൽ (43), ഈരാറ്റിൽ വിനീതാഭവനിൽ വിനോദ് (36) എന്നിവരെയാണ് എസ് ഐ ശരലാലും സംഘവും അറസ്​റ്റ്​ ചെയ്തത്.

പ്രതി സുനിൽ ബന്ധുവായ സ്ത്രീയെ മർദിക്കുന്നത് തടഞ്ഞ വൈരാഗ്യത്തിലാണ് മറ്റ് പ്രതികളെ കൂട്ടി വഴിയിൽ ​െവച്ച് രഘുവിനെ മർദിച്ചത്. അറസ്​റ്റിലായ മുരുകൻ ഭാര്യയുടെ സ്വത്തുക്കൾ ത​െൻറ പേരിൽ നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു.

വ്യാഴാഴ്ചയും മർദിക്കുന്നതു കണ്ട ഭാര്യാ മാതാവി​െൻറ സഹോദരി ഇയാളെ തടഞ്ഞു. ഇതി​െൻറ വൈരാഗ്യത്തിൽ ഇവരെ മരവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ജി.എസ്.ഐ അജയകുമാർ, സുരേഷ് കുമാർ, സി.പി.ഒ സുജിത്ത്, ബിജുമോൻ, ബിനു, ഹോംഗാർഡ് ശിവശങ്കരൻ, റഹിം എന്നിവർ ചേർന്ന് അറസ്​റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - 4 arrested in attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.