കിളിമാനൂരിൽ ഇക്കുറി 'പ്രസിഡൻറു'മാരുടെ മത്സരം

കിളിമാനൂർ: മുൻ പഞ്ചായത്ത് പ്രസിഡൻറുമാരുടെ സ്ഥാനാർഥിത്വം കൊണ്ട് ശ്രദ്ധേയമാകുകയാണ് കിളിമാനൂർ ഗ്രാമപഞ്ചായത്ത്. ഇടതു-വലതു മുന്നണികളിലെ സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ കിളിമാനൂർ പഞ്ചായത്തിൽ നാല് മുൻ പഞ്ചായത്ത് പ്രസിഡൻറുമാരാണ് മത്സരരംഗത്തുള്ളത്.

സി.പി.എമ്മിൽ നിന്ന് മൂന്ന് മുൻ പ്രസിഡൻറുമാർ മത്സര രംഗത്തുള്ളപ്പോൾ കോൺഗ്രസി​െൻറ ചരിത്രത്തിലെ ഏക പ്രസിഡൻറും ഇത്തവണ അങ്കത്തട്ടിലുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജനറലായ കിളിമാനൂരിൽ, പ്രസിഡൻറായി ആരെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നത് പാർട്ടി നേതൃത്വത്തെ അനിശ്ചിതത്വത്തിലാക്കും എന്നുറപ്പ്. മുൻകൂട്ടി പ്രസിഡൻറിനെ തീരുമാനിച്ചില്ലെങ്കിലും ഇവർ മൂവരും ജയിച്ചുവന്നാലും നേതൃത്വം പ്രതിസന്ധിയിലാകും.

ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നശേഷം ഒരിക്കലൊഴികെ, എല്ലാക്കാലവും ഇടത്​ കോട്ടയായിരുന്നു കിളിമാനൂർ പഞ്ചായത്ത്. 1995-2000 കാലത്തെ സി.പി.എം ഭരണസമിതിയിൽ പ്രസിഡൻറായിരുന്ന ശ്രീകണ്ഠൻ നായരാണ് ഇത്തവണത്തെ സ്ഥാനാർഥിമാരിൽ പ്രധാനി. ഇക്കുറി സ്വന്തം തട്ടകമായ15ാം വാർഡ് വരിഞ്ഞോട്ടുകോണത്ത് നിന്നാണ് മത്സരിക്കുന്നത്.

മുൻ പഞ്ചായത്തംഗം കോൺഗ്രസിലെ ടി.ആർ. മനോജാണ് എതിർ സ്ഥാനാർഥി. ഒന്നാം വാർഡായ മലയ്ക്കലിൽനിന്ന്​ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ഗിരിജയാണ് മറ്റൊരു മുൻ പ്രസിഡൻറ്. 2000ത്തിലെ തെരഞ്ഞെടുപ്പിൽ കിളിമാനൂർ പഞ്ചായത്ത് കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ ഗിരിജയായിരുന്നു പ്രസിഡൻറ്. എ. മുരളീധരനാണ് ഇക്കുറി മത്സരരംഗത്തുള്ള മറ്റൊരു മുൻ പ്രസിഡൻറ്.

ആലത്തുകാവ് വാർഡിൽ നിന്നാണ് മുരളീധരൻ ഇക്കുറി മത്സരിക്കുന്നത്. പുതുമുഖമായ രഘുവാണ് കോൺഗ്രസ് സ്ഥാനാർഥി. ആറാം വാർഡിൽ നിന്നും മത്സരിക്കുന്ന കെ.ജി. പ്രിൻസാണ് മറ്റൊരു മുൻ പ്രസിഡൻറ്. 2010-15 കാലയളവിൽ പഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.ജി. പ്രിൻസ്, 2005-10ൽ ക്ഷേമകാര്യ സ്ഥിരംസമിതി അംഗവും, 2000-05ൽ പഞ്ചാ യത്തംഗവുമായിരുന്നു. മുളക്കലത്തുകാവ് പ്രൈമറി ഹെൽത്ത് സെൻററിൽ അടക്കം നിരവധി വികസന പ്രവർത്തനങ്ങൾ നടന്നത് 2010-15 കാലഘട്ടത്തിലാണ്. ഇതേ കാലഘട്ടത്തിൽ ആറാം വാർഡായ ആരൂരിൽ നിന്നും മത്സരിച്ച് വിജയിച്ച ജയകാന്താണ് കോൺഗ്രസി​െൻറ സ്ഥാനാർഥി.

Tags:    
News Summary - 4 former presidents in kilimanoor fought in this election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.