എല്ലാ മതങ്ങളും സമൂഹത്തിന്‍റെ നന്മയും വളർച്ചയുമാണ്‌ ലക്ഷ്യമിടുന്നത് - മന്ത്രി ആന്‍റണി രാജു

കിളിമാനൂർ: സാമൂഹ്യപ്രതിബദ്ധതയുള്ള ആത്മീയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആരാധനാലയങ്ങൾ സജ്ജമാക്കണമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് മൂർത്തിക്കാവ് ജങ്ഷനിലെ പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിന്‍റെ നന്മയും വളർച്ചയുമാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നതന്നും മനുഷ്യനെ ചിന്തിപ്പിക്കുന്ന പ്രവർത്തനങ്ങൾ മതങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടവണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പള്ളിയങ്കണത്തിൽ നിർമിച്ച പൊതുടാപ്പ് വരൾച്ച കാലത്ത് കുടിവെള്ളക്ഷാമം കൂടുതൽ അനുഭവപ്പെടുന്ന മൂർത്തിക്കാവ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും കുടിവെള്ളം സംഭരിക്കുന്നതിനായി തുറന്നുകൊടുത്ത നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.

ജമാഅത്ത് പ്രസിഡന്‍റ് എ. അഹമ്മദ് കബീർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി ഷാജഹാൻ, ശാന്തിഗിരി ആശ്രമം സെക്ര ട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ഒ.എസ് അംബിക എം.എൽ.എ, ജില്ല പഞ്ചായ ത്തംഗം ജി.ജി ഗിരികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് ജി.ശാന്തകുമാരി, മഞ്ഞപ്പാറ മുസ് ലിം ജമാഅത്ത് ചീഫ് ഇമാം ഡോ. മുസമ്മിൽ ബാഖവി തെന്നൂർ, മുഹമ്മദ് മൗലവി ബാഖവി, ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി, തൊളിക്കുഴി മുസ് ലിം ജമാഅത്ത് പ്രസിഡന്‍റ് എ.ശിഹാബുദ്ദീൻ, മൂർത്തിക്കാവ് ശ്രീഭദ്രകാളി ക്ഷേത്ര സമിതി പ്രസിഡന്‍റ് മധുസൂദനൻ നാ യർ, പരിപാലന കമ്മറ്റിയുടെ ട്രഷറർ എസ്. നാസിമുദ്ദീൻ, സെക്രട്ടറി ബുഹാരി മന്നാനി, പരിപാലന സമിതി അംഗങ്ങളായ എം. റഹീം, എ. സിറാജ്ജുദീൻ, എ. അബ്ദുൽ വാഹിദ്, നിർമാണ കമ്മിറ്റി സെക്ര ട്ടറി എം. മുനീർ, ജമാഅത്ത് വൈസ് പ്രസിഡൻറും നിർമാണ കമ്മിറ്റി ചെയർമാനുമായ എസ്. നസീർ എന്നിവർ പ്രസംഗിച്ചു

Tags:    
News Summary - All religions aim for the good and growth of society: Anthony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.