കിളിമാനൂർ: ലോക്ഡൗണിൽ ബിവറേജസ് ഔട്ട്െലറ്റുകളും ബാറുകളും അടഞ്ഞുകിടക്കുന്നത് മുതലെടുത്ത് ഫാം ബിസിനസിെൻറ മറവിൽ ചാരായം വാറ്റി വിൽപന നടത്തിവന്നയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
മടവൂർ പുലിയൂർകോണം അറുകാഞ്ഞിരം ക്ഷേത്രത്തിന് സമീപം അന്നപൂർണയിൽ അശോകനെയാണ് (45) അറസ്റ്റ് ചെയ്തത്. കോഴി- പന്നി ഫാമുകളുടെ മറവിൽ ഇതിനോട് ചേർന്നുള്ള വീട്ടിലാണ് വ്യാജ ചാരായം വാറ്റിയിരുന്നത്. പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
ഇവിടെനിന്ന് ആറ് ലിറ്റർ വാറ്റുചാരായം, ഇരുപത് ലിറ്റർ കോട, പ്രഷർ കുക്കർ, പാത്രങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, ട്യൂബുകൾ, പാത്രങ്ങൾ എന്നിവയും ചാരായം വിറ്റുകിട്ടിയ എൺപതിനായിരം രൂപയും കണ്ടെടുത്തു.
ഇതൊടൊപ്പം വിൽപനക്കായി ചാരായം കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഒരു കാർ, സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു. പള്ളിക്കൽ പൊലീസ് എസ്.ഐ ശരത്ലാൽ, ഗ്രേഡ് എസ്.ഐമാരായ വിജയകുമാർ, ഉദയകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഷമീർ, വിനീഷ്, ഹോം ഗാർഡ് റഹിം, സ്പെഷൽ ബ്രാഞ്ച് ഓഫിസർ ജലീൽ എന്നിവരും പരിശോധനക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.