വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് ക​വ​ർ​ച്ച ശ്ര​മം; യു​വാ​വ് അ​റ​സ്​​റ്റി​ൽ

കി​ളി​മാ​നൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. പെ​രി​ങ്ങ​മ്മ​ല ജ​വ​ഹ​ർ കോ​ള​നി​യി​ൽ അ​ൻ​സി​ൽ ആ​ണ് (20) അ​റ​സ്​​റ്റി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​ളി​ക്കു​ഴി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ട്ടി​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ സം​ഘം താ​ളി​ക്കു​ഴി​യി​ൽ ​െവ​ച്ച് മാ​ല വ​ലി​ച്ചു പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​െൻറ ബൈ​ക്കിെൻറ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പാ​ങ്ങോ​ട് പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും, പ്ര​തി​ക​ൾ​ക്ക് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും ഇ​ത്ത​ര​ത്തി​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി സി.​ഐ കെ.​ബി. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.