പള്ളിക്കലിൽ അറസ്​റ്റിലായ ചലഞ്ച് ഷൈനും ജോബിനും

സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ വലയിലാക്കി പീഡനത്തിന്​ ശ്രമം; മൂന്നുപേർ അറസ്​റ്റിൽ

കിളിമാനൂർ: സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിന് ശ്രമിച്ച കേസിൽ 17കാരൻ അടക്കം മൂന്നുപേർ പള്ളിക്കൽ പൊലീസി​െൻറ പിടിയിൽ. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ 504 നമ്പർ വീട്ടിൽ ചലഞ്ച് ഷൈൻ എന്ന ഷൈൻ (20), പുഞ്ചവയൽ കോളനി, 504ൽ ചൊള്ളാമാക്കൽ വീട്ടിൽ ജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് അറസ്​റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 15കാരിയെയാണ് മൂവർസംഘം വലയിലാക്കിയത്. ഓൺലൈൻ ക്ലാസിന് വാങ്ങിയ സ്​മാർട്ട്​ ഫോൺ വഴി മൂവർസംഘം പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. ഫേസ്​ ബുക്ക്, ഇൻസ്​റ്റഗ്രാം, വാട്സ്ആപ്​ തുടങ്ങിയ സംവിധാനങ്ങളിലൂടെ പെൺകുട്ടികളുടെ മൊബൈൽ നമ്പർ കണ്ടെത്തി റോങ്​ നമ്പർ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയാണ് തുടക്കമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, പ്രത്യേക ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവർക്ക് നമ്പർ കൊടുക്കുകയും ചെയ്യും.

ചാത്തന്നൂരുള്ള 17കാരനാണ് പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. ഇയാൾ ലഹരിക്കും മൊബൈൽ ഗെയ്മുകൾക്കും അഡിക്റ്റാണെന്ന് പൊലീസ് പറയുന്നു. ഇയാൾ വഴിയാണ് മുണ്ടക്കയത്തുള്ള മറ്റു രണ്ടു പ്രതികളും പെൺകുട്ടിയെ പരിചയപ്പെട്ടത്.

പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട കുടുംബാംഗങ്ങൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐ.ടി വകുപ്പ്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൊബൈൽ പരിശോധിച്ചതിൽനിന്ന്​ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ വശീകരിച്ചിട്ടുള്ളതായി കണ്ടെത്തി. പള്ളിക്കൽ സ്​റ്റേഷൻ ഓഫിസർ പി. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സി.ഐക്കൊപ്പം എസ്.ഐമാരായ എം. സാഹിൽ, വിജയകുമാർ, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനൻ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Attempt to harass girls by netting them through social media; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.