കിളിമാനൂർ: തെക്കൻ ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയ മൂന്നംഗസംഘത്തെ പള്ളിക്കൽ പൊലീസും റൂറൽ ഷാഡോ ടീമും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ അവനവഞ്ചേരി, കട്ടയിൽകോണം ആർ.എസ് നിവാസിൽ കണ്ണപ്പൻ എന്ന രതീഷ് (35), വർക്കല കുരയ്ക്കണ്ണി, ഗുലാബ് മൻസിലിൽ ഫാൻറം പൈലി എന്ന ഷാജി (38) വിഴിഞ്ഞം പെരിങ്ങമല കല്ലിയൂർ അമ്മുക്കുട്ടി സദനത്തിൽ അശ്വിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് പുറത്തുനിന്ന് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ കണ്ടെത്തി കുത്തിത്തുറന്ന് മോഷണമാണ് ഇവരുടെ രീതി. സംസ്ഥാനത്തുടനീളം നൂറിലധികം മോഷണക്കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ രതീഷും ഷാജിയും. പ്രതികളെക്കുറിച്ച് പൊലീസ് പറയുന്നത്: പള്ളിക്കൽ, കല്ലമ്പലം, അയിരൂർ, വർക്കല പൊലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണങ്ങൾ നടന്ന പരാതിയെതുടർന്ന് റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നിർദേശത്താൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പള്ളിക്കൽ, മൂതല വടക്കേതോട്ടത്തിൽ വീട്ടിൽ അനോജിെൻറ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചതും പള്ളിക്കൽ ആറയിൽ ഓംകാരത്തിൽ സോമശേഖരൻപിള്ളയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതും ഇവരായിരുന്നു. പത്തനംതിട്ട കൂടൽ, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധികളിലെ വാഹന മോഷണത്തിന് പിന്നിലും ഇതേ സംഘമായിരുന്നു. ഇവർ മോഷ്ടിച്ച രണ്ട് പുതിയ ബൈക്കുകളും കണ്ടെടുത്തു.
തമിഴ്നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംെവച്ചിരുന്ന മോഷണമുതലായ സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു. റിമാൻറ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയാൽ സമീപകാലത്ത് നടന്ന മറ്റ് മോഷണക്കേസുകളും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വർക്കല ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടെൻറ നേതൃത്വത്തിൽ പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ പി. ശ്രീജിത്ത്, അയിരൂർ ഇൻസ്പെക്ടർ ഗോപകുമാർ, പള്ളിക്കൽ സബ് ഇൻസ്പെക്ടർ എസ്. ശരലാൽ, വിജയകുമാർ, ഷാഡോ എസ്.ഐ ബിജു എ.എച്ച്, എ.എസ്.ഐ ബി. ദിലീപ്, ആർ. ബിജുകുമാർ, സി.പി.ഒ മാരായ അനൂപ്, ഷിജു, സുനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.