കിളിമാനൂർ: വെള്ളല്ലൂർ വില്ലേജ് ഓഫിസിൽ വ്യാപക കൈക്കൂലിയെന്ന് ആരോപിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു.
വില്ലേജ് അസിസ്റ്റന്റിന്റെ നേതൃത്വത്തിലാണ് കൈക്കൂലി വാങ്ങലെന്ന് അവർ ആരോപിച്ചു. ഓൺലൈൻ അപേക്ഷ നൽകുന്ന സാധരണക്കാർക്ക് സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതും കാര്യം അന്വഷിച്ച് ഓഫിസിലെത്തുന്നവരിൽ നിന്നും ഇടനിലക്കാരെവെച്ച് കൈക്കൂലി ആവശ്യപ്പെടുന്നതുമാണ് ഇദ്ദേഹത്തിന്റെ രീതിയെന്നും ആരോപണമുണ്ട്.
ഇതിൽ പ്രതിഷേധിച്ചാണ് സി.പി.എം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് അസിസ്റ്റന്റിനെ ഉപരോധിച്ചത്. സി.പി.എം ലോക്കൽ സെക്രട്ടറി എസ്.കെ സുനി, ആർ. രതീഷ്, ഫൈസൽ, വിഷ്ണു, അമീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.