സ്ഥാനാർഥി നിർണയം: പഴയകുന്നുമ്മേൽ സി.പി.​െഎയിൽ പൊട്ടലും ചീറ്റലും

കിളിമാനൂർ: ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ സി.പി.ഐ സ്ഥാനാർഥി നിർണയം സംബന്ധിച്ച വാദപ്രതിവാദങ്ങൾ തുടരുന്നു.

സ്ഥാനാർഥി നിർണയ ചർച്ചകളുടെ അവസാനഘട്ടത്തിൽ ലിസ്​റ്റിൽനിന്ന്​ തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. നിലവിലെ സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവും പഴയകുന്നുമ്മേൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ യു.എസ്. സുജിത്താണ് പാർട്ടി വിടാൻ ഒരുങ്ങുന്നതത്രെ.

നിലവിൽ പഴയകുന്നുമ്മേൽ വാർഡ് മെംബറാണ് സുജിത്ത്. 17 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.ഐക്ക് നാല്​ സീറ്റാണുള്ളത്. ഇതിൽ തട്ടത്തുമലയിൽ ദീപയും പഴയകുന്നു​േമ്മലിൽ രതിപ്രസാദും മണലേത്തുപച്ചയിൽ ജി.എൽ. അജീഷും മത്സരിക്കുമെന്ന് ഏറക്കുറെ ധാരണയായി.

15ാം വാർഡ് പട്ടികജാതി വനിതയാകുകയും പുതിയകാവ് ജനറൽ വാർഡ് ആകുകയും ചെയ്തതോടെ യു.എസ്. സുജിത്ത് ഇവിടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി.

പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചതിനിടെയാണ് സുജിത്തിനെ മാറ്റി അരുൺരാജി​െൻറ പേര് വന്നതത്രെ. എന്നാൽ, സ്ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനം വരേണ്ടത് ഉപരി കമ്മിറ്റിയിൽനിന്നാണെന്ന് മണ്ഡലം സെക്രട്ടറി ശ്രീകുമാർ പറഞ്ഞു.

Tags:    
News Summary - Candidate Determination:inner clash in CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.