പഴയകുന്നുമ്മേലിൽ സി.പി.​െഎയിൽ പൊട്ടിത്തെറി; സുജിത്ത് സ്വതന്ത്രനായി മത്സരിക്കും

കിളിമാനൂർ: തുടർച്ചയായി എൽ.ഡി.എഫ് ഭരിക്കുന്ന പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഘടകകക്ഷിയായ സി.പി.ഐയിൽ സ്ഥാനാർഥി നിർണയത്തിനൊടുവിൽ പൊട്ടിത്തെറി. ഭരണസമിതിയിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും മുൻ സി.പി.ഐ എൽ.സി സെക്രട്ടറിയുമായിരുന്ന യു.എസ്. സുജിത്ത് സ്വതന്ത്രനായി മത്സരിക്കും.

മൂന്ന് മുന്നണികൾക്കൊപ്പം സ്വതന്ത്രനായി സുജിത്ത് കൂടിയെത്തിയതോടെ കിളിമാനൂർ ഉറ്റുനോക്കുന്ന വാർഡുകളിൽ പ്രധാനമായി പഴയകുന്നുമ്മേലിലെ പുതിയകാവ് വാർഡ് മാറും. കോൺഗ്രസിലെ ശ്യാംനാഥും, സി.പി.ഐയിലെ അരുൺരാജും, ബി.ജെ.പിയിലെ അനിൽകുമാറും പുതുമുഖങ്ങളാണ്.

സി.പി.ഐക്ക് വേരോട്ടമുള്ള പ്രദേശമാണ് പുതിയകാവ് മേഖല. പഞ്ചായത്തിലെ 14ാം വാർഡായ പുതിയകാവ്, 15ാം വാർഡായ പഴയകുന്നുമേൽ എന്നിവ തുടർച്ചയായി സി.പി.ഐക്കാണ്. 2010ൽ പുതിയകാവിൽനിന്നും 168 വോട്ടി​െൻറ ഭൂരിപക്ഷത്തിൽ വിജയിച്ച സുജിത്ത് പഞ്ചായത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായി. 2015ൽ ഈ വാർഡ് വനിതയായതോടെ പഴയകുന്നുമ്മേൽ വാർഡിൽ നിന്നും 69 വോട്ടി​െൻറ ഭൂരിപക്ഷത്തിൽ ജയിച്ച് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായി.

ഇതിനിടെ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ചു.

ഇത്തവണ സീറ്റ് നിർണയ ചർച്ചയിൽ പാർട്ടിക്കുള്ളിലെ ചില പ്രശ്നങ്ങൾ കാരണം സുജിത്തി​െൻറ സ്ഥാനാർഥിത്വം മേൽഘടകം നിഷേധിച്ചു. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയത്.

Tags:    
News Summary - clash in cpi sujith independent candidate in Pazhayakunnumel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.