കിളിമാനൂർ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായംതേടുന്ന പത്താംക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ കൈത്താങ്ങ്. മടവൂർ, തുമ്പോട് എ.ജി.ആർ ഭവനിൽ സുഭാഷിെൻറയും ശകുന്തളയുടെയും മകൻ അമൽ സുഭാഷി(16)ന് വേണ്ടിയാണ് മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥികൾ ധനസമാഹരണം നടത്തിയത്.
പത്താം ക്ലാസിൽ ഈ വർഷം കൂടെ പരീക്ഷയെഴുതിയ ഉറ്റ സുഹൃത്തിെൻറ ചികിത്സക്കായി സഹപാഠികൾ പരീക്ഷ കഴിഞ്ഞ തൊട്ടടുത്തദിവസം സഹായ നോട്ടീസ് അടിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ജങ്ഷനുകളിലുമായി പിരിവ് നടത്തുകയായിരുന്നു. 1,09,030 രൂപയാണ് കുട്ടികൾ സമാഹരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ തന്നെ അമലിെൻറ മാതാപിതാക്കൾക്ക് തുക കൈമാറി. സ്കൂൾ മാനേജർ എസ്. അജൈന്ദ്രകുമാർ, പി.ടി.എ പ്രസിഡൻറ് ജയപ്രകാശ് കോവിലകം, ഹെഡ്മിസ്ട്രസ് ഒ.ബി. കവിത, സ്റ്റാഫ് സെക്രട്ടറി എം.ബി. ജയലാൽ, ജി. ജയകൃഷ്ണൻ, വിദ്യാർഥി പ്രതിനിധി മുഹമ്മദ് ഷാൻ എന്നിവർ സംസാരിച്ചു. കുട്ടികൾ നടത്തിയ മഹത്തായ സേവനപ്രവർത്തനത്തെ പ്രത്യേകം അഭിനന്ദിച്ചു. മൂന്ന് വർഷങ്ങൾക്കുമുമ്പ് ചികിത്സക്കായി സ്കൂളിൽനിന്ന് ഒരു ലക്ഷം രൂപയും നൽകിയിരുന്നു. സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ-അനധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അമലിനായി സാമ്പത്തിക സഹായം സമാഹരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.