കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ വെള്ളല്ലൂർ ലോക്കൽ സമ്മേളനത്തിൽ പ്രാദേശിക നേതൃത്വത്തിലെ ചേരിതിരിവ് പുറത്തുവന്നു. സെക്രട്ടറി തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗമായി തിരിഞ്ഞ് വാഗ്വാദത്തിലെത്തി.
സെക്രട്ടറി സ്ഥാനത്തേക്ക് മേൽഘടകം നിർദേശിച്ചയാളെ അംഗീകരിക്കാൻ ഒരുവിഭാഗം തയാറായില്ല. ഒടുവിൽ വോട്ടെടുപ്പിലൂടെ സെക്രട്ടറിയെ തെരഞ്ഞെടുത്തു.
15 അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരുടെ പിന്തുണയോടെ മുൻ േബ്ലാക്ക് പഞ്ചായത്തംഗം എസ്.കെ. സുനി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അജയഘോഷിന് ഏഴുപേരുടെ പിന്തുണ നേടാനേ കഴിഞ്ഞുള്ളൂ. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു അജയഘോഷിെൻറ പാനലിലായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിെൻറ പേരിൽ ആരോപണവിധേയരായ മുൻ േബ്ലാക്ക് പഞ്ചായത്തംഗം, നഗരൂർ വാർഡംഗം എന്നിവരടക്കം മൂന്നുപേരെ നേരത്തെ എൽ.സിയിൽനിന്ന് പുറത്താക്കിയിരുന്നു.
സമ്മേളനത്തിെൻറ ഭാഗമായി യുവജന സംഘടന ഭാരവാഹികളായ ഫൈസൽ തലവിള, ആദർശ്, വൈഷ്ണവ് എന്നിവരെ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. സെക്രട്ടറി തെരഞ്ഞെടുപ്പിൽ സമവായം വേണമെന്നാണ് പാർട്ടി മാർഗരേഖയിലുള്ളത്. അതുപ്രകാരം സെക്രട്ടറിയായി നാലുമാസം ചുമതല വഹിച്ച അജയഘോഷിെൻറ പേരാണ് മേൽഘടകം നിർദേശിച്ചത്. എന്നാൽ, ഇതിനെച്ചൊല്ലി തർക്കം ഉടലെടുക്കുകയായിരുന്നത്രേ.
തുടർന്ന് ശക്തിധരൻ, രതീഷ്, സജ്ജനൻ, വാഹനൻ, ഫൈസൽ, ആദർശ്, യമുന എന്നിവർ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.കെ. സുനിയെ അനുകൂലിച്ചു. എം. രഘു, ബിലഹരി, ലാൽ, ബിജുകുമാർ, ലീന, വൈഷ്ണവ് എന്നിവരാണ് അജയഘോഷിനെ അനുകൂലിച്ചത്. മുൻകാല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലടക്കം എം. രഘുവും എസ്.കെ. സുനിയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ ഏറെ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.