കോവിഡ്: അവശ്യവസ്തുക്കൾക്ക് വില ഇരട്ടിയാക്കി മെഡിക്കൽ സ്​റ്റോറുകൾ

കിളിമാനൂർ: സർക്കാർ നിർദേശങ്ങളെ കാറ്റിൽപറത്തി മഹാമാരിക്കാലത്ത് സാധാരണക്കാരെ കൊള്ളയടിച്ച് സ്വകാര്യ മെഡിക്കൽ സ്​റ്റോറുകൾ. കോവിഡ് പ്രതിരോധത്തിനടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കിളിമാനൂർ മേഖലയിലെ സ്വകാര്യ മെഡിക്കൽ സ്​റ്റോറുകൾ വില വർധിപ്പിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് അത്യാവശ്യ സാധനങ്ങളുടെ വില വർധി ച്ചത്. പൾസ് ഓക്സിമീറ്ററുകളുടെ വില ഇരട്ടിയോളമാണ് വർധിച്ചത്. ഒരാഴ്ച മുമ്പുവരെ 1300 മുതൽ 1400 വരെയായിരുന്നു വില.

എന്നാൽ കഴിഞ്ഞദിവസം മുതൽ പൾസ് ഓക്സിമീറ്ററുകൾക്ക് 2000 മുതൽ മേലോട്ട് തരാതരം പോലെ വില ഈടാക്കുന്നത്രേ. ഡബിൾ മാസ്ക് ​െവക്കണമെന്ന് നിർദേശം സർക്കാർ-ആരോഗ്യവിഭാഗം പുറത്തിറക്കിയതോടെ സർജിക്കൽ മാസ്കുകളുടെ വില 125 ശതമാനത്തോളം വർധിപ്പിച്ചതായി പരാതി ഉയരുന്നു. സർജിക്കൽ മാസ്ക് നൂറെണ്ണം അടങ്ങുന്ന ഒരു പായ്ക്കറ്റിന് നേരത്തെ 300 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞദിവസം മുതൽ 700 മുതൽ 730 വരെയായി വില ഉയർന്നു. സാധനത്തി​െൻറ ലഭ്യതക്കുറവെന്ന് പറഞ്ഞാണ് വില വർധിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

പായ്ക്കറ്റ് പൊട്ടിച്ച് നൽകുന്ന സർജിക്കൽ മാസ്​ക്കുകൾക്ക് പത്ത് രൂപ വരെ വാങ്ങുന്നതായും പരാതിയുണ്ട്. ഡബിൾമാസ്ക് നിർബന്ധമാക്കുകയും തുണി മാസ്​ക്കുകൾ ഒഴിവാക്കണമെന്ന നിർദേശം വരുകയും ചെയ്തതോടെയാണ് മാസ്ക് വില വർധിപ്പിച്ചതത്രേ.

എന്നാൽ അമിതവില സംബന്ധിച്ച് ആർക്കാണ് പരാതി നൽകേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ് സാധാരണക്കാർക്ക്. പൾസ് ഓക്സിമീറ്ററുകൾക്ക് സർക്കാർ അംഗീകൃത മെഡിക്കൽ സ്​റ്റോറുകളിൽ 750 മുതൽ 800 വരെയായിരുന്നു കഴിഞ്ഞമാസത്തെ വില. എന്നാൽ ഇപ്പോൾ ഇത്തരം സ്ഥാപനങ്ങളിൽ ഓക്സിമീറ്ററുകൾക്ക് കടുത്ത ക്ഷാമവും നേരിടുകയാണ്. തദേശഭരണ സ്ഥാപനങ്ങളുടെയും സർക്കാറി​െൻറയും ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നാണ് ആവശ്യം.

Tags:    
News Summary - Covid: Medical stores have doubled the price of essentials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.