കിളിമാനൂർ: സംസ്ഥാന പാതയിൽ പാപ്പാല പള്ളിക്ക് സമീപം കാറും ഓട്ടോക്യാബും കൂട്ടിയിടിച്ച് ഇരുവാഹനത്തിലുമുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഓട്ടോ ക്യാബിലുണ്ടായിരുന്ന മൂന്ന് ആടുകൾ ചത്തു. ശനിയാഴ്ച പുലർച്ച ആറിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പത്തനാപുരത്തേക്ക് പോയ കാറും നിലമേലിൽനിന്ന് കിളിമാനൂർ പുതിയകാവ് ചന്തയിലേക്ക് ആടുകളെ കൊണ്ടുവന്ന ഓട്ടോക്യാബുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയുടെ ഡ്രൈവറെ വെഞ്ഞാറമൂട് അഗ്നിരക്ഷ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഓട്ടോ ഉടമയും ഡ്രൈവറുമായ നിലമേൽ ചേറാട്ടുകുഴി അൻവർഷായുടെ (41) പരിക്ക് ഗുരുതരമാണ്. ഇയാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒപ്പമുണ്ടായിരുന്ന തട്ടത്തുമല സ്വദേശി മുഹമ്മദ് ബഷീർ (58), കാർ യാത്രക്കാരായ പത്തനാപുരം സ്വദേശി ജോയൽ എബ്രഹാം (24), അജിത് (37) എന്നിവരെ വെഞ്ഞാറമൂട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.