കിളിമാനൂർ: ദലിത് യുവതിയെ വിവാഹം കഴിച്ചശേഷം പിന്നാക്ക ജാതിക്കാരിയെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
കടയ്ക്കൽ കുമ്മിൾ തൂറ്റിക്കൽ മാങ്കോണം ശ്രീഗോകുലം വീട്ടിൽ ശ്രീനാഥിനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് വർക്കല ഡിവൈ.എസ്.പി പറയുന്നത്: പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
പട്ടികജാതിക്കാരിയായ സ്ത്രീയെ 2021 ഫെബ്രുവരിയിൽ നാവായിക്കുളം ക്ഷേത്രത്തിൽ വെച്ചാണ് ഇയാൾ വിവാഹം കഴിച്ചത്. ഒരുമിച്ച് താമസിച്ചശേഷം പെൺകുട്ടിയുടെ ജാതിയെക്കുറിച്ച് പറഞ്ഞ് വിവേചനം കാണിക്കുകയും കുടുംബവീട്ടിൽ കൊണ്ടുപോവുകയോ ബന്ധുക്കളുമായോ കൂട്ടുകാരുമായോ സഹകരിപ്പിക്കുകയോ ചെയ്തില്ല. വാടകവീട്ടിൽതന്നെ കഴിയാൻ യുവതിയെ നിർബന്ധിക്കുകയും ചെയ്തു.
പട്ടികജാതിക്കാരിയായ പരാതിക്കാരിമായുള്ള കല്യാണം മറ്റുള്ളവരിൽനിന്ന് ഒളിച്ചുവെക്കുകയും മറ്റൊരു സ്ത്രീയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം ഭാര്യ നൽകിയ പരാതിൽ വട്ടപ്പാറ പൊലീസും കേസെടുത്തിട്ടുള്ളതായി വർക്കല സി.ഐ നിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.