കിളിമാനൂർ: നിർധന കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന ഷീറ്റ് മേഞ്ഞ കുടിൽ മഴയിൽ തകർന്നുവീണു. നഗരൂർ കോട്ടയ്ക്കൽ സ്വദേശി സുരേഷിന്റെ സൂര്യഭവൻ എന്ന വീടാണ് തകർന്നത്. കനത്തമഴയിൽ മൺകട്ട കെട്ടിയ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നു വീണത്.
വിദ്യാർ ഥികളായ മൂന്നുമക്കളും സുരേഷും ഭാര്യയും മാതാവും ഈ സമയം വീട്ടി നുള്ളിലുണ്ടായിരുന്നു. സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന പദ്ധതി യിൽ അപേക്ഷ നൽകാൻ കഴിയാതിരുന്നതിനാൽ കുടുംബത്തിന് ലൈ ഫ്പദ്ധതിയിൽ വീട് ലഭിക്കുന്നതിനും നിലവിൽ സാഹചര്യമില്ല. പട്ടികജാതി കുടുംബാംഗമായ ഇവർക്ക് പട്ടികജാതി വികസന വകുപ്പിൽനിന്ന് അടിയ ന്തരമായി വീട് അനുവദിക്കണമെന്നതാണ് ആവശ്യം. കുടുംബം റവന്യൂ അധികൃതർക്കും നഗരൂർ പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.