കിളിമാനൂർ: പെരുമഴയിൽ വീട് തകർന്നതോടെ ദുരിതത്തിലായ വയോധികക്ക് സുരക്ഷയുടെ ചുവരുകൾ തീർക്കാൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറും നഗരൂർ ജനമൈത്രി പൊലീസും പൊലീസ് അസോസിയേഷനും കൈകോർക്കുന്നു.
പുളിമാത്ത് പഞ്ചായത്ത് ഒന്നാം വാർഡ് ചമ്പ്രാംകാട് പുത്തൻവിള വീട്ടിൽ ശാരദ (90)ക്കാണ് ജനപ്രതിനിധിയുടെയും നിയമപാലകരുടെയും കനിവിൽ സുരക്ഷയുള്ള വീടൊരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ശാരദയുടെ വീടിെൻറ പകുതിയിലധികം തകർന്നു.
മൺകട്ടയിൽ നിർമിച്ച വീട്ടിൽ വർഷങ്ങളായി ശാരദ ഒറ്റക്കാണ് കഴിയുന്നത്. സ്വന്തമായുള്ള 10 സെൻറ് ഭൂമിയിൽ നിർമിച്ച വീട്ടിൽ തന്നെ കഴിയണമെന്ന ആഗ്രഹത്താൽ മക്കളുടെ വീടുകളിലൊന്നും പോകാൻ വയോധിക തയാറായില്ല. ഭക്ഷണവും മരുന്നുമെല്ലാം വീടിനടുത്തുള്ള മകൾ കൃത്യമായി നൽകാറുണ്ട്. വീട് തകരുമ്പോൾ അത്ഭുതകരമായി വയോധിക രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ള ഭാഗവും ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്.
വയോധികയുടെ ദുരവസ്ഥ മനസ്സിലാക്കിയ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ശ്രീജാ ഉണ്ണികൃഷ്ണെൻറയും പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറും നഗരൂർ ജനമൈത്രി പൊലീസ് ബീറ്റ് ഒാഫിസറുമായ കൃഷ്ണലാലിെൻറയും നേതൃത്വത്തിൽ വീട് പുനരുദ്ധരിക്കാൻ നടപടി ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.