കിളിമാനൂർ: ആട്ടിൻകുട്ടിക്ക് ചികിത്സ നൽകാൻ തയാറാകാത്ത മൃഗഡോക്ടർക്കെതിരെ നടപടിയുമായി പഞ്ചായത്ത്. പഴയകുന്നുമ്മൽ മഹാദേവേശ്വരം സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് നടപടിക്ക് ഒരുങ്ങുന്നത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെ അബ്ദുൽ വഹാബ് താൻ വളർത്തുന്ന മൂന്ന് ദിവസം പ്രായമുള്ള ആട്ടിൻകുട്ടിയെ ചികിൽസക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പ്രവർത്തനസമയം കഴിഞ്ഞെന്നും ചികിത്സിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ഡോക്ടർ മടക്കിയയച്ചു. തുടർന്ന് ആട്ടിൻകുട്ടിയുമായി ഉടമ പഞ്ചായത്ത് ഓഫിസിലെത്തി പരാതി നൽകി. വിഷയം പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്ത് ഡോക്ടർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.