എ​സ്.​ബി.​ഐ​യു​ടെ പോ​ങ്ങ​നാ​ട് എ.​ടി.​എം കൗ​ണ്ട​റി​ന്​ മുന്നിലെ തെ​രു​വു​നാ​യ്ക്ക​ൾ

പോങ്ങനാട് എ.ടി.എമ്മിൽ കയറണമെങ്കിൽ തെരുവുനായ്ക്കൾ കനിയണം

കിളിമാനൂർ: എസ്.ബി.ഐയുടെ പോങ്ങനാട് എ.ടി.എം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ തെരുവുനായ്ക്കൾ കനിയണം. രാവിലെ തന്നെ എ.ടി.എം കൗണ്ടറിനു മുന്നിലും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കസ്തൂർബാ സർവിസ് സഹകരണ ബാങ്കിനു മുന്നിലും തെരുവുനായ്ക്കൾ കൂട്ടമായുണ്ടാകും.

കെട്ടിടത്തിനു പിന്നിലായി അടുത്തിടെ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച 'വഴിയിടം' വിശ്രമകേന്ദ്രവും തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. പോങ്ങനാട്ട് പൊതു മാർക്കറ്റില്ലാത്തതിനാൽ ടൗണിലാണ് മത്സ്യ മാർക്കറ്റ്. ടൗണിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി പൗൾട്രി ഫാമുകളുമുണ്ട്.

ഇവിടം കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കൾ തമ്പടിക്കുന്നത്. സർക്കാർ യു.പി, ഹൈസ്കൂൾ എന്നിവയും ഒന്നിലേറെ പാരലൽ കോളജുകളും ടൗണിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. കിളിമാനൂർ, കല്ലമ്പലം, പള്ളിക്കൽ മേഖലകളിലെ സ്കൂളുകളിലേക്കും മറ്റും പോകാൻ ബസ് സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്നവരും തെരുവുനായ്ക്കളുടെ ഭീഷണിയിലാണ്. 

Tags:    
News Summary - If you want to get into the Ponganad ATM you have to fight the stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.