കിളിമാനൂർ: സംസ്ഥാന സർക്കാരിന്റെ പൊതുമാർക്കറ്റ് നവീകരണ പ്രഖ്യാപനം കടലാസിൽ ഉറങ്ങാൻ തുടങ്ങിയിട്ട് നാലുവർഷം. ഇതോടെ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായി മാറുകയാണ് കിളിമാനൂർ പുതിയകാവ് പൊതുചന്ത.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2020ലാണ് കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ ചന്ത നവീകരിക്കുമെന്ന പ്രഖ്യാപനം വന്നത്. ഇത് സംബന്ധിച്ച രൂപരേഖയും നൽകിയിരുന്നു. എന്നാൽ ഇനിയും ചുവപ്പ് നാടയിലാണ് പ്രഖ്യാപനം.
ആധുനിക രീതിയിൽ വൃത്തിയും വെടിപ്പുമുള്ള നിലയിൽ പൊതുചന്ത നവീ കരിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ നടപടിയൊ ന്നുമാകാതെ വൃത്തിഹീനമായി നിലയിലാണ് ചന്ത.
കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വലിയൊരു ശതമാനം സാധാരണക്കാരാണ് കിളിമാനൂരിലുള്ളത്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കീഴിലാണ് പുതി യകാവിലെ ചന്ത. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്, നഗരൂർ, മടവൂർ, പള്ളിക്കൽ, കിളിമാനൂർ പഞ്ചായത്തുകളിൽ നിന്ന്, ജില്ലാതിർത്തിയായ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ പതിവായി ചന്തയിൽ വരാറുണ്ട്. കാർഷികോല്പന്നങ്ങൾ വിൽക്കാനും വാങ്ങാനും ഇവരിൽ നല്ലൊരു വിഭാഗം ആശ്രയിക്കുന്നത് ഈ ചന്തയെയാണ്. വെറ്റില മുതൽ കന്നുകാലികൾ വരെ ഇവിടെ ക്രയവിക്രയം ചെയ്യപ്പെടുന്നുണ്ട്. ഞായറും വ്യാഴവുമാണ് പ്രധാന ചന്ത ദിവസങ്ങൾ. കന്നുകാലിച്ചന്ത ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചക്കുശേഷം നടത്താനാണ് പഞ്ചായത്ത് തീരുമാനി ച്ചിട്ടുള്ളത്. എന്നാലിപ്പോൾ പുലർച്ചെ യാണ് നടക്കുന്നത്.
മെയ് അവസാനവാരം മുതൽ സമയം രാവിലെ ആറ് മണിക്ക് ശേഷമാക്കി നിർദ്ദേശിച്ച് പഞ്ചായത്ത് നോ ട്ടീസ് പതിച്ചെങ്കിലും ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഇത് പ്രാവ ർത്തികമാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കവർച്ച ചെയ്തുകൊണ്ടുവരുന്ന കന്നുകാലികളെ പുലർച്ചെ നടക്കുന്ന കന്നുകാലിച്ചന്തയിലെത്തിച്ച് വില്പന നടത്തിയ സംഭവങ്ങൾ വർധിച്ചതോടെയാണ് ജനങ്ങളുടെ അഭ്യർഥന പ്രകാരം പകൽ സമയങ്ങളി ൽ കന്നുകാലിച്ചന്ത മതിയെന്ന തീരുമാനമെടുത്തത്.
പ്രതിവർഷം കാൽക്കോടിയോളം രൂപ ലേല കരാറിലൂടെ വരുമാനം ലഭിച്ചിരുന്നു. കഴിഞ്ഞതവണ 31 ലക്ഷ ത്തിന് കരാറായെങ്കിലും ഇത്തവണ ഒൻപതുലക്ഷം കുറഞ്ഞ് 22 ലക്ഷത്തി നാണ് ടെണ്ടർ ക്ഷണിച്ചത്. പഴയകെട്ടിടങ്ങളിൽ പലതും ഉപയോഗശൂന്യമാണ്.
അറവു ശാല അറ്റകുറ്റപ്പണികൾ തീർത്ത് നവീകരിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. നിരവധി തവണ ടെൻഡർ വിളിച്ചെങ്കിലും കരാറെടുക്കാൻ ആളില്ലാത്തതാണ് അറവുശാല അടഞ്ഞു കിടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ചന്തയിൽ ശാസ്ത്രീയമാ യ മാലിന്യനിർമാർജന സംവിധാനമില്ല. 2007-ൽ ജൈവ മാലിന്യ പ്ലാൻറ് അന്നത്തെ തദ്ദേശ ഭരണസമിതി സ്ഥാപിച്ചു.
മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്ക്രണം, മാലിന്യത്തിൽനിന്ന് വൈദ്യുതോല്പാദനം നടത്താനും പ്രയോജനപ്പെട്ടു. കുറച്ചു കാലത്തെ പ്രവർത്തത്തിനുശേഷം സാങ്കേതിക തകരാറുകൾ മൂലം പ്ലാൻറ് നിശ്ചല മായി. പിന്നീട് ഇത് ഉപേക്ഷിച്ചു. ഇപ്പോ ൾ മാലിന്യങ്ങൾ കുഴിയിൽ കൂട്ടിയിടുന്ന നിലയിലാണ്. ചന്തയെ ജനങ്ങൾക്ക് ഉപയോഗപ്രദമായ നിലയിൽ നവീകരി ക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.