കിളിമാനൂർ ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി

കിളിമാനൂർ: ഉപജില്ല ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളക്ക് തുടക്കമായി. ഉപജില്ലയിലെ 76 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകളാണ് മാറ്റുരക്കുന്നത്. മേള 22ന് സമാപിക്കും.

എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പ്രത്യേകമായാണ് മേള സംഘടിപ്പിക്കുന്നത്. ശാസ്ത്ര-ഗണിത ശാസ്ത്രമേളകളാണ് വ്യാഴാഴ്ച നടന്നത്. എൽ.പി, യു.പി തലങ്ങളിൽ ഇത്തവണ ഉപജില്ലതലംവരെ മാത്രമേ മത്സരമുള്ളൂ. വെള്ളിയാഴ്ച സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടി മേള നടക്കും.

കിളിമാനൂർ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ്, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

എസ്എം.സി ചെയർമാൻ യു.എസ് സുജിത്ത്, ബി.ആർ.സി ബി.പി.ഒ വി.ആർ സാബു, പ്രഥമാധ്യാപകൻ എൻ. സുനിൽകുമാർ, ബി.എസ് റജി, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപജില്ല ഓഫിസർ വി.എസ്. പ്രദീപ് സ്വാഗ തം പറഞ്ഞു.

Tags:    
News Summary - Kilimanoor state Science Fair has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.