മേലേ മലയാമഠത്തെ റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ

വെട്ടിപ്പൊളിച്ച റോഡ് 'മാധ്യമം' വാർത്തയെ തുടർന്ന് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി

കിളിമാനൂർ: പൊട്ടിയ കുടിവെള്ള ലൈൻ പുന:സ്ഥാപിക്കാനായി വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച ശേഷം മണ്ണ് മൂടിപ്പോയ റോഡ് 'മാധ്യമം' വാർത്തയെ തുടർന്ന് ഗതാഗത യോഗ്യമാക്കി. കിളിമാനൂർ പഞ്ചായത്തിലെ പ്രധാനപാതയായ പുതിയകാവ് - തകരപ്പറമ്പ് റോഡിലെ മേലേ മലയാമഠം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.

റോഡിലൂടെ കടന്നു പോകുന്ന കുടിവെള്ള പൈപ്പ് ലൈൻ  പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വെട്ടിപ്പൊളിച്ചിരുന്നു. പണി കഴിഞ്ഞ ശേഷം ഈ ഭാഗം മണ്ണ് നിറച്ച് ചുറ്റിലും കമ്പ് കുത്തി വേലികെട്ടിപ്പോയി. 

നാട്ടുകാരുടെ പ്രതിഷേധം വന്നതോടെ 'പതിവ് തെറ്റിക്കാതെ വാട്ടർ അതോറിറ്റി' എന്ന തലക്കെട്ടിൽ 'മാധ്യമം' വാർത്ത നൽകിയിരുന്നു. ബുധനാഴ്ച രാവിലെ 10 ഓടെ വാട്ടർ അതോറിറ്റി ജീവനക്കാരെത്തി സ്ഥലം കോൺക്രീറ്റ് ചെയ്യുകയായിരുന്നു.


Tags:    
News Summary - madhyamam impact road repair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.