പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കിളിമാനൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തയാൾ അറസ്റ്റിൽ. കഠിനംകുളം പെരുമാതുറ സുദീന മന്‍സിലില്‍ മുഫ്താറിനെയാണ് (22) പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28ന് രാത്രി പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വാടകയ്‌ക്കെടുത്ത കാറില്‍ കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പരാതി. മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്. ഇതിനിടെ രണ്ട് പവന്‍ തൂക്കമുളള സ്വര്‍ണമാലയും ഇയാള്‍ കൈക്കലാക്കിയിരുന്നു. പെണ്‍കുട്ടി വീട്ടുകാരെ വിവരം ധരിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പ്രണയം നടിച്ച് പെണ്‍ കുട്ടികളെ വലയിലാക്കി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയതിന് ഇയാളുടെ പേരില്‍ നിരവധി പരാതിയുള്ളതായി പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു. വാടകയ്‌ക്കെടുത്തിരുന്ന കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Man arrested for molesting minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.