കിളിമാനൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'മഞ്ചാടിക്കൂടാരം' ഗണിതപാഠശാല പദ്ധതിക്ക് പഴയകുന്നുമ്മേൽ പഞ്ചായത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഓൺലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ടുമുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളിൽ ഗണിതപഠനം അനായാസവും അസ്വാദ്യകരവുമാക്കുന്നതരത്തിലാണ് മഞ്ചാടിക്കൂടാരം എന്ന പേരിൽ സാമൂഹ്യ ഗണിതപഠനം നടപ്പാക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ജില്ലയില്‍ പഴയ കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിനെയാണ് ഇതിനായി തെരഞ്ഞെടുത്തത്. തട്ടത്തുമല ബഡ്സ് സ്കൂളിനോട് ചേര്‍ന്നാണ് മഞ്ചാടിക്കൂടാരം ഗണിത പാഠശാല പ്രവർത്തിക്കുന്നത്.
ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് പി. ലാലി, വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. ബാബുക്കുട്ടൻ, എസ്. യഹിയ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ധരളിക, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി.എസ്. അജിതകുമാരി, പഞ്ചായത്തംഗങ്ങളായ കെ.എസ്. ഷിബു, ഇന്ദിര ടീച്ചർ, ജി.എൽ. അജീഷ്, താഹിറാ ബീവി എന്നിവർ സംസാരിച്ചു. ജില്ല കോഒാഡിനേറ്റർ അശോകൻ, അനിമേറ്റർ അഖിൽ എ.ബി എന്നിവർ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.