കിളിമാനൂർ: നഗരൂരിൽ പത്തുകോടി ചെലവഴിച്ച് നിർമിച്ച നാല് റോഡുകളുടെ ഉദ്ഘാടനചടങ്ങിെൻറ പ്രധാനവേദി കോൺഗ്രസ് അംഗത്തിെൻറ വാർഡിലായതിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെ, നേരിട്ടോ ടെലഫോണിലൂടെയോപോലും തന്നെ അറിയിക്കാത്ത ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്.
എന്നാൽ, ബ്ലോക്ക് പഞ്ചായത്തിനെ അറിയിക്കേണ്ട ചടങ്ങല്ല ഇതെന്ന് പഞ്ചായത്ത് ഭരണസമിതി പറയുമ്പോൾ, തന്നെ അറിയിക്കാതെ നോട്ടീസിൽ പേര് െവച്ചതെന്തിനെന്ന മറുചോദ്യമാണ് സി.പി.എം പ്രാദേശിക നേതാവ് കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനുള്ളത്.
സി.പി.എം നേതൃത്വം നൽകുന്ന നഗരൂർ പഞ്ചായത്തിൽ 10 കോടി ചെലവിൽ നിർമാണം പൂർത്തീകരിച്ച് ചൊവ്വാഴ്ച ഉദ്ഘാടനം നടക്കുന്ന ചടങ്ങിലേക്കാണ് ഒൗദ്യോഗികമായി ക്ഷണിച്ചില്ലെന്ന ആരോപണവുമായി ശ്രീജാ ഷൈജുദേവ് രംഗത്തെത്തിയത്.
സി.പി.എം നേതൃത്വം കൊടുക്കുന്ന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിെൻറ പ്രസിഡൻറാണ് ശ്രീജ. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് നഗരൂരിലെ മിക്ക പൊതുപരിപാടികളിൽനിന്നും ഇവരെ മാറ്റിനിർത്താറുണ്ട്. കേശവപുരം സി.എച്ച്.സി വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ഇതിന് പിന്നില്ലെന്ന് അറിയുന്നു.
ചൊവ്വാഴ്ച മന്ത്രി വിഡിയോ കോൺഫറൻസിലൂടെ നടത്തുന്ന ഉദ്ഘാടനചടങ്ങ് ബ്ലോക്ക് പ്രസിഡൻറ് എന്നനിലയിൽ തന്നെ അറിയിച്ചില്ലെന്നും പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും പ്രസിഡൻറ് പറഞ്ഞു.
നോട്ടീസിൽ പേരുെവച്ചത് തന്നോട് ചോദിച്ചിട്ടല്ലെന്നും അതിനാൽ യോഗത്തിൽ പെങ്കടുക്കില്ലെന്നും ശ്രീജാ ഷൈജുദേവ് പറഞ്ഞു. പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ സി.പി.ഐ അംഗത്തിെൻറ വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഈ വാർഡ് പ്രദേശത്ത് റോഡിന് പൂർണതോതിൽ വസ്തു കണ്ടെത്താൻ ഏറെ പണിപ്പെട്ടതുമാണ്.
അതിനാൽ ഇതിനടുത്തായി പ്രധാന ഉദ്ഘാടനവേദി വേണമെന്ന് വാർഡ് മെംബറും നാട്ടുകാരും നേരത്തേ ആവശ്യപ്പെട്ടതായിരുന്നത്രെ. എന്നാൽ, ഉദ്ഘാടനം കോൺഗ്രസ് അംഗത്തിെൻറ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഈ വിമർശനങ്ങൾക്കിടെയാണ് സി.പി.എമ്മിലെതന്നെ ബ്ലോക്ക് പ്രസിഡൻറും പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധിച്ചത്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തവേളയിൽ ഏറെ വിമർശനങ്ങൾക്ക് കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.