പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പി ച്ച കേസിലെ പ്രതിയെ പൊലീസ്​ പിടികൂടി.

മണമ്പൂർ, തോപ്പുവിള, തോപ്പുവിള വീട്ടിൽ മിഥുൻ (18) ആണ് അറസ്റ്റിലായത്. പള്ളിക്കൽ സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 കാരിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് മൊബൈൽ ഫോൺ നമ്പർ കരസ്ഥമാക്കിയ ശേഷം, വാട്സ്ആപ്പിലൂടെയും, ഫെയ്സ് ബുക്കിലൂടെയും ചാറ്റിങ് നടത്തി പീഡനത്തിന് വിധേയമാക്കിയെന്നാണ്​ കേസ്​.

പെൺകുട്ടിയെ വീട്ടിൽനിന്നും ഇറക്കിക്കൊണ്ട് പോകാൻ ശ്രമിച്ചത് പെൺകുട്ടിയുടെ അമ്മ തടയുകയും  പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഒളിവി ൽ പോയ പ്രതിയെ പൊലീസ്​ പിടികൂടി. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് പ്രതിയെന്ന്  പൊലീസ് പറഞ്ഞു. പള്ളിക്കൽ സ്റ്റേഷൻ ഓഫീസർ പി.ശ്രീജിത്ത്, എസ്.ഐ എം.സഹിൽ, എസ്.സി.പി.ഒ മനോജ്, ബിനു, സി.പി.ഒ ഷമീർ, വിനീഷ് എന്നിവർ ചേർന്ന് പിടികൂ ടിയ പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻറ് ചെയ്തു.  

Tags:    
News Summary - One Arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.