കിളിമാനൂർ: ഓപറേഷൻ ട്രോജെൻറ ഭാഗമായി കിളിമാനൂർ പൊലീസ് നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗുണ്ട ആക്രമണ, അബ്കാരി, നാർക്കോട്ടിക് കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. ഇതിനകം രണ്ടുപേർ പിടിയിലായി.
കിളിമാനൂർ മാവിൻമൂട്ടിലെ പലചരക്ക് കടയിൽനിന്ന് 200 പാക്കറ്റിലധികം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടുകയും ഉടമ സമീറിനെ (35)അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിരവധി ഗുണ്ടാ അടിപിടി കേസുകളിൽ പ്രതിയായി കോടതി വാറണ്ട് നിലനിൽക്കെ ഒളിവിൽ കഴിയുകയായിരുന്ന കരവാരം പുല്ലൂർമുക്ക് സുനിൽനിവാസിൽ റീബുവിനെ (39) പിടികൂടി. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.