പഞ്ചായത്ത് കമ്മിറ്റിയിലും തൊഴിലുറപ്പ് ജോലിയിലും ഒപ്പ്; പഞ്ചായത്തംഗം കൈപ്പറ്റിയ തുക തിരിച്ചടക്കാൻ ഉത്തരവ്

കിളിമാനൂർ: പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത അതേദിവസം തൊഴിലുറപ്പ് ജോലിയിലും ഒപ്പിട്ട പഞ്ചായത്തംഗത്തിനെതിരെ ഓംബുഡ്സ്മാൻ നടപടി. അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിലുണ്ട്. കിളിമാനൂർ പഞ്ചായത്ത് ഏഴാംവാർ‍‍ഡ് അംഗം, വാർഡിലെ തൊഴിലുറപ്പ് മാറ്റ് എന്നിവർക്കെതിരെയാണ് ഓംബുഡ്സ്മാൻ നടപടിയെടുത്തത്.

പഞ്ചായത്തംഗം ഒരേ ദിവസം തൊഴിലുറപ്പ് മസ്റ്റർ റോളിലും പഞ്ചായത്തിൽ നടന്ന വികസന സ്റ്റാൻഡിങ് കമ്മിറ്റിയിലും ഒപ്പിട്ടതായി കണ്ടെത്തി. അനധികൃതമായി കൈപ്പറ്റിയ തൊഴിലുറപ്പ് തുക തിരിച്ചടച്ച് പഞ്ചായത്ത് അംഗം തടിയൂരി.അതോടൊപ്പം മാറ്റിനെ ആറുമാസത്തേക്ക് ചുമതലയിൽ നിന്ന് മാറ്റി നിർത്താനും ഉത്തരവിൽ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ വാർഡിന്റെ ചുമതലയുള്ള അക്രഡിറ്റഡ് ഓവർസിയർ നന്ദുവിനെ കൃത്യവിലോപത്തിന് താക്കീത് ചെയ്തു.

Tags:    
News Summary - Signature in Panchayat Committee-Order to return the amount received by the panchayat member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.