കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ പ്രധാന കവലയായ പോങ്ങനാട്ട് തെരുവുനായ് ശല്യം രൂക്ഷം. വിദ്യാർഥികളും വഴിയാത്രക്കാരുമടക്കം ഭീതിയുടെ നിഴലിൽ. ഒരു ഡസനിലേറെ നായ്ക്കളാണ് രാപകലെന്യേ ടൗണിൽ വിഹരിക്കുന്നത്. സർക്കാർ യു.പി, ഹൈസ്കൂളുകൾ ടൗണിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.
കല്ലമ്പലം, പള്ളിക്കൽ, കിളിമാനൂർ, തട്ടത്തുമല എന്നിവിടങ്ങളിലേക്കുള്ള ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും എ.ടി.എം കൗണ്ടറുകൾക്കുമുന്നിലുമായി തമ്പടിക്കുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെയും ഓടിയടുക്കുന്നത് നിത്യസംഭവമാണ്.
ഒന്നിലേറെ പാരലൽ കോളജുകളും ആശുപത്രികളും ടൗൺ കേന്ദ്രീകരിച്ചുണ്ട്. ഇവിടങ്ങളിലെത്തുന്നവരും ഭയപ്പാടിലാണ്. ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത കോഴിക്കടകൾക്ക് സമീപത്ത് തെരുവുനായ്ക്കൾ കേന്ദ്രീകരിക്കുന്നതായി നിരവധി പരാതികൾ ഉയർന്നെങ്കിലും ഇവക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.