പോ​ങ്ങ​നാ​ട് ഹൈ​സ്കൂ​ളി​ലെ ശാ​സ്ത്ര ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ

നടത്തിയ പ​ഠ​ന​യാ​ത്ര​

ശാസ്ത്രപാഠങ്ങൾ നേരിട്ട് പഠിക്കാൻ വിദ്യാർഥികൾ

കി​ളി​മാ​നൂ​ർ: പാ​ഠ​പു​സ്ത​ക​ത്തി​ലെ ശാ​സ്ത്ര​പാ​ഠ​ങ്ങ​ൾ നേ​രി​ൽ ക​ണ്ട് പ​ഠി​ക്കാ​ൻ പോ​ങ്ങ​നാ​ട് ഹൈ​സ്കൂ​ളി​ലെ ശാ​സ്ത്ര ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ പെ​രി​ങ്ങ​മ്മ​ല ജി​ല്ല കൃ​ഷി​ത്തോ​ട്ടം, പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ല കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ബ​ഡി​ങ്, ലേ​യ​റി​ങ്, ഗ്രാ​ഫ്റ്റി​ങ്​ തു​ട​ങ്ങി​യ മേ​ൽ​ത്ത​രം തൈ​ഉ​ൽ​പാ​ദ​ന രീ​തി​ക​ൾ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ട്ടു. കൂ​ടാ​തെ, വി​വി​ധ​യി​നം കൃ​ഷി​വി​ള​ക​ളും അ​വ​യു​ടെ പ​രി​പാ​ല​ന രീ​തി​യും നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ വി​വി​ധ​ത​രം സ​സ്യ​ജാ​ലം കു​ട്ടി​ക​ളി​ൽ അ​ത്ഭു​ത​മു​ള​വാ​ക്കി. പ്രാ​ണി​ക​ളെ ഭ​ക്ഷി​ക്കു​ന്ന​വ, ആ​ന​ത്താ​മ​ര, ശിം​ശി​പാ​വൃ​ക്ഷം, വി​വി​ധ​യി​നം മു​ള​ക​ൾ, 20 ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​സ്യ​ഫോ​സി​ൽ തു​ട​ങ്ങി​യ​വ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ചു. അ​വ​ധി ദി​ന​മാ​യ ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി​ക​ൾ പ​ഠ​ന​യാ​ത്ര​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​രാ​യ സു​നി​ൽ​കു​മാ​ർ, ലി​ജാ കൃ​ഷ്ണ​ൻ, മ​നീ​ഷ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Students to learn science lessons directly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.