കിളിമാനൂർ: കിളിമാനൂർ ബി.ആർ.സി അധ്യാപകർ കർഷകദിനത്തിൽ കൃഷിയിറക്കി. സമഗ്ര ശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫിസർ എൻ.ടി ശിവരാജൻ പച്ചക്കറി തൈകൾ ബ്ലോക്ക് പ്രോജക്ട് കോഒാഡിനേറ്റർ വി.ആർ സാബുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓഫിസ് വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. പഴയഓടുകൾ കൂട്ടിക്കെട്ടി തയാറാക്കിയ എഴുപതോളം ചട്ടികളിലായി വഴുതന, മുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓഡിനേറ്റർ എസ്. ജവാദ്, പ്രഥമാധ്യാപകൻ കെ.വി. വേണു ഗോപാൽ, അധ്യാപകരായ പി.വി. രാജേഷ്, ആർ.കെ. ദിലീപ്കുമാർ, അനിൽ നാരായണരു, എസ്. സുരേഷ് കുമാർ, അധ്യാപക പരിശീലകർ, സി.ആർ.സി കോഒാഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.