അ​ധ്യാ​പ​ക​കൂ​ട്ടാ​യ്മ ര​ജി​ത്തി​നെ അ​നു​മോ​ദി​ക്കു​ന്നു

കുരുന്നുകൾ കണ്ടെത്തിയ 'നന്മ മനസ്സിന്‌' അധ്യാപക കൂട്ടായ്മയുടെ ആദരം

കി​ളി​മാ​നൂ​ർ: പി.​പി.​ഇ കി​റ്റി​നു​ള്ളി​ൽ കു​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ 'ന​ന്മ​മ​ന​സ്സി​ന്' അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ദ​ര​വ്. കോ​വി​ഡ് നി​രീ​ക്ഷ​ണ സെൻറ​റി​ൽ വ​ള​ൻ​റി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന് പ്ര​തി​ഫ​ല​മാ​യി ല​ഭി​ച്ച തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ ന​ഗ​രൂ​ർ സ്വ​ദേ​ശി ര​ജി​ത്തി​നെ​യാ​ണ് കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ അ​ക്കാ​ഡ​മി​ക് കൂ​ട്ടാ​യ്മ​യാ​യ 'സ്ലേ​റ്റും പെ​ൻ​സി​ലും' ആ​ദ​രി​ച്ച​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​െൻറ ഓ​ൺ​ലൈ​ൻ ക്ലാ​സിെൻറ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ ന​ൽ​കി​യ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് കു​രു​ന്നു​ക​ൾ ര​ജി​ത്തി​നെ​ക്കു​റി​ച്ച് എ​ഴു​തി​യ​ത്. മൂ​ന്നാം ക്ലാ​സി​ലെ മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ത്തി​ൽ മ​ദ​ർ​തെ​രേ​സ​യു​ടെ ജീ​വി​ത​ക​ഥ പ​ഠി​ക്കു​മ്പോ​ൾ ക​ട​ന്നു​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ന്മ​ക​ൾ ക​ണ്ടെ​ത്തി എ​ഴു​തു​ക എ​ന്ന​ത്.

പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കേ​ട്ട​റി​ഞ്ഞ ര​ജി​ത്തി​െൻറ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ന​ന്മ​ക​ളാ​യി കു​രു​ന്നു​ക​ളി​ലേ​റെ​യും എ​ഴു​തി​യ​ത്. മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഒ​രു നാ​ടി​െൻറ വെ​ളി​ച്ച​മാ​യി മാ​റി​യ ര​ജി​ത്ത് കു​രു​ന്നു​ക​ളു​ടെ മ​ന​സ്സി​ൽ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ച​തി​െൻറ തെ​ളി​വാ​ണി​തെ​ന്ന് അ​ധ്യാ​പ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ല​യി​ലെ പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ അ​ക്കാ​ഡ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സ്ലേ​റ്റും പെ​ൻ​സി​ലും ര​ജി​ത്തി​െൻറ ന​ന്മ​ക​ളെ ഡി​ജി​റ്റ​ൽ ഡോ​ക്യു​മെൻറി​ലൂ​ടെ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കോ​വി​ഡ് ജാ​ഗ്ര​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം. ​ര​ഘു പൊ​ന്നാ​ട​യും ​െമ​മ​േ​ൻ​റാ​യും ന​ൽ​കി കൂ​ട്ടാ​യ്മ​ക്ക് വേ​ണ്ടി ആ​ദ​രി​ച്ചു. സ്ലേ​റ്റും പെ​ൻ​സി​ലും അ​ധ്യാ​പ​ക​കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.