കിളിമാനൂർ: സിമൻറ് കയറ്റിവന്ന ലോറി തലകീഴായി മറഞ്ഞു; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിനടിയിൽ മറ്റ് ജീവനക്കാരുണ്ടോയെന്ന ആശങ്ക ഏറെനേരം പരിഭ്രാന്തി പരത്തി. കടയ്ക്കൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനമുയർത്തിമാറ്റിയ ശേഷമാണ് ഭീതി ഒഴിഞ്ഞത്.
സംസ്ഥാന പാതയിൽ കിളിമാനൂർ ഇരട്ടച്ചിറയിലുള്ള സ്വകാര്യ ടെക്നിക്കൽ കോളജിലെ കെട്ടിട നിർമാണത്തിനായി സിമൻറ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പണി നടക്കുന്ന കെട്ടിടത്തിലെത്താൻ ടെക്നിക്കൻ കോളജിനകത്തുള്ള കയറ്റം കയറവെ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം തിരിച്ചിറങ്ങി തലകീഴായി മറിയുകയായിരുന്നു. ലോറിയിൽനിന്ന് ഡ്രൈവർ ചാടി രക്ഷപ്പെട്ടു. ക്ലീനർക്ക് നിസ്സാര പരിക്കേറ്റു. വെഞ്ഞാറമൂട്, കടയ്ക്കൽ എന്നീ അഗ്നിരക്ഷ യൂനിറ്റുകളിൽനിന്ന് ഉദ്യോഗസ്ഥരെത്തിയാണ് വാഹനമുയർത്തിയത്. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.