കിളിമാനൂർ: സി.പി.എമ്മിൻ്റെ കരുത്തുറ്റ കോട്ടയായ കരവാരം പഞ്ചായത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നിൽ പാർട്ടി പ്രാദേശിക നേതൃത്വത്തി ൻ്റെ പിടിപ്പുകേടും, പടലപ്പിണക്കമാണെ ന്ന കണ്ടെത്തലിനെ തുടർന്ന് സി.പി.എം ഏരിയാ കമ്മിറ്റിയിൽ നിന്നും പ്രാദേശിക നേതാക്കളെ ഒഴിവാക്കി. രണ്ട് ലോക്കൽ കമ്മിറ്റികൾ ഉണ്ടായിരുന്നിട്ടും ഏരിയാ കമ്മിറ്റിയിൽ പ്രാധിനിത്യമില്ലാത്ത സം സ്ഥാനത്തെ ആദ്യ പഞ്ചായത്തായി മാറു കയാണ് ജില്ലയിലെ കരവാരം പഞ്ചായ ത്ത്.
കിളിമാനൂർ ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്, സി.പി.എം ഏരിയാ സെൻറർ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ.സുഭാഷ്, മുൻ ലോക്ക ൽ കമ്മിറ്റി സെക്രട്ടറിയായും, കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡ ൻറ്, കെ.എസ്.ടി.എ നേതാവ് എന്നീ നില കളിൽ പ്രവർത്തിക്കുന്ന മധുസൂദന കുറു പ്പ് എന്നിവരെയാണ് വിഭാഗീയതയുടെ പേരിൽ ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.
പഞ്ചായത്ത് ഭരണചരിത്ര ത്തിൽ ഒരിക്കലൊഴികെ സി .പി .എമ്മി ൻ്റെ കൈവശമായിരുന്നു കരവാരം പഞ്ചായത്ത്. പാർട്ടിക്ക് ഏറെ വേരോട്ടമു ള്ള പഞ്ചായത്തിൽ ഒരിക്കലാണ് നേര ത്തെ കോൺഗ്രസ് അധികാരത്തിലെ ത്തിയത്. ഇക്കുറി പഞ്ചായത്ത് ബി.ജെ. പിയാണ് ഭരണത്തിലുള്ളത്. പ്രാദേശിക നേതാക്കൾക്കിടയിലെ പടലപ്പിണക്കമാ ണ് പാർട്ടിക്ക് ഭരണം നഷ്ടപ്പെടാൻ കാര ണമെന്ന് ഏരിയാ സമ്മേളനം വിലയിരുത്തി. ഇരുവരെയും ഒഴിവാക്കിയതിൽ ഏരിയാ സമ്മേളനത്തിൽ വാഗ്വാദം ശ ക്തമായി. എന്നാൽ പാർട്ടി തീരുമാന ത്തെ അംഗികരിക്കാൻ സമ്മേളന പ്രതി നിധികൾ ഒടുവിൽ ബാധ്യസ്ഥരായി. ഇ തോടെ കിളിമാനൂർ ഏരിയാ കമ്മിറ്റിയിൽ കരവാരം പഞ്ചായത്തിൽ നിന്നും പ്രതി നിധികൾ ഇല്ലാത്ത അവസ്ഥയായി.
21 അംഗം കിളിമാനൂർ ഏരിയാ കമ്മിറ്റിയിൽ നിലവിൽ 19 പേർ മാത്രമാ ണ് ഉള്ളത്. അഡ്വ. എസ്. ജയചന്ദ്രൻ, അഡ്വ. ജി.രാജു, ജി.വിജയകുമാർ, എം. ഷാജഹാൻ, ഇ.ജലാൽ, ശ്രീജ ഷൈജു ദേവ്, ഇ.ഷാജഹാൻ, അഡ്വ.കെ.വിജയ ൻ, വി.ബിനു, കെ.വത്സലകുമാർ, എം. ഷിബു, ഡി.സ്മിത, എസ്. നോവൽ രാജ്, ആർ.കെ ബൈജു,, ജെ.ജിനേഷ്, എ.ഗ ണേശൻ, സജീബ് ഹാഷിം, അഡ്വ. ഡി. ശ്രീജ, കെ.രാജേന്ദ്രൻ എന്നിവരാണ് നിലവിൽ ഏരിയാ കമ്മിറ്റി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.