കിളിമാനൂർ: തെരുവുനായെ വിഴുങ്ങിയതിനെ തുടർന്ന് വഴിയരികിൽ മയങ്ങിയനിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനപാലകർക്ക് കൈമാറി.
ബുധനാഴ്ച രാവിലെയാണ് അടയമൺ വയ്യാറ്റിൻകര പാലത്തിന് സമീപം നാട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. പാലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന തെരുവുനായെ വിഴുങ്ങി അവ ശനിലയിലായ പെരുമ്പാമ്പിനെ യുവാക്കൾ കയറിട്ട് പിടിക്കുകയായിരുന്നു. പത്തടിയോളം നീളം വരും. മേഖലയിൽ നിന്ന് സമീപദിവസങ്ങളിലായി പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിതെന്ന് നാട്ടുകാർ പറഞ്ഞു.
സമീപത്തായി സ്വകാര്യ വ്യക്തിയുടെ കാടുകയറിയ പുരയിടത്തിൽ ഇഴജന്തുക്കളുടെയും പന്നികളുടെയും വിഹാരകേന്ദ്രമാണന്നും അടിയന്തരമായി ഇത് വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.