കിളിമാനൂർ: മടവൂർ സി.എൻ.പി.എസ് യു.പി സ്കൂളിലെ ഉപയോഗശൂന്യമായ പഴയ കെട്ടിടം കാലപ്പഴക്കം മൂലം തകർന്നുവീണു. അവധിദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഉഗ്രശബ്ദത്തോടെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം നിലംപതിച്ചത്. ഓടുമേഞ്ഞ ഈ കെട്ടിടത്തിന് അമ്പത് വർഷത്തിനുമേൽ പഴക്കമുണ്ട്.
ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ഒരുവർഷമായി മൂന്ന് മുറികളുള്ള കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കെട്ടിടം പൊളിക്കാനുള്ള നട പടിക്രമങ്ങളിലായിരുന്നു. സ്കൂൾ കെട്ടിടങ്ങൾ കാലപ്പഴക്കം ഉണ്ടായാൽ പൊളിക്കാനുള്ള കടമ്പകളും നൂലാമാലകളും നിരവധിയാണ്. അതനാലാണ് കെട്ടിടം പൊളിക്കൽ നീണ്ടതെന്ന് അധികൃതർ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ, ജനപ്രതിനിധികളായ സിമി, എം.എസ്. റാഫി, പള്ളിക്കൽ സബ് ഇൻസ്പെക്ടർ രജിത്, പ്രഥമാധ്യാപിക നിഷാഖാൻ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.