കിളിമാനൂർ: വാഹനത്തിൽ കാറു കൊണ്ടിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ യും സഹോദരിയെയും, ഹൃദ്രോഗിയായ പിതാവിനെയും മർദിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ. അറസ്റ്റിലായവർ നിരവധികേസിലെ പ്രതികളെന്ന് പള്ളിക്കൽ പൊലീസ്.
മടവൂർ, പുലിയൂർകോണം മാങ്കോ ണത്ത് അംബിക വിലാസത്തിൽ മഹേഷ് (23), മാങ്കോണം തെറ്റിക്കുഴി അന്നപൂർ ണയിൽ അനിരുദ്ധൻ (50), പുലിയൂർകോ ണം ശ്രീകല ഭവനത്തിൽ കുമാരൻ (62), മാങ്കോണം മധുഭവനത്തിൽ മധു (50) എ ന്നിവരെയാണ് പള്ളിക്കൽ സി.ഐയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ് തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറ യുന്നതിങ്ങനെ: ഇക്കഴിഞ്ഞ 13 ന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങമല ജവഹർ കോളനി തഹാനി മൻസിലിൽ ആഷിഖ് മുഹമ്മദ് (23), പിതാവ് ഇല്യാസ് കുഞ്ഞ്, സഹോദ രിയെന്നിവരെയാണ് നാലംഗ സംഘം ആ ക്രമിച്ചത്. ആഷിഖ് ഓടിച്ചുവന്ന കാറിൽ മാങ്കോണത്ത് വച്ച് അക്രമിസംഘം കാറു കൊണ്ട് വന്നിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ആഷിഖിനെ സംഘം ക്രൂ രമായി മർദിച്ചു. പിതാവിനും സഹോദരി ക്കും പരിക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയ തോടെ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് ആഷിഖിനെ ആശുപത്രിയി ലെത്തിച്ചത്. തുടർന്നുനടന്ന അന്വേഷണ ത്തിൽ പ്രതികളെ പിടികൂടുകയായിരു ന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
പള്ളിക്കൽ സി.ഐ പി.ശ്രീജിത്ത്, എസ്.ഐ എം.സഹിൽ, എസ്.സി.പി.ഒ മാരായ മനോജ്, രാജീവ്, സി.പി.ഒമാരായ വിനീഷ്, ബിനു, സിയാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചിത്രം പള്ളിക്കലിൽ അറസ്റ്റിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.