കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂർ കുറവൻകുഴിക്ക് സമീപത്തുനിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി. വിൽക്കാൻ നൽകിയയാൾ അടക്കം മൂന്നുപേർ പിടിയിലായി. കടത്താൻ ഉപയോഗിച്ച ബൈക്കുകളും പിടിച്ചെടുത്തു.
നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായാണ് കിളിമാനൂർ എക്‌സൈസ് സംഘം പ്രതികളെ പിടികൂടിയത്. ബൈക്കുകളിൽ ലഹരി കടത്തിക്കൊണ്ടുവന്ന കേസിൽ കല്ലറ വളക്കുഴിപച്ച അജ്മൽ മൻസിലിൽ അൽഅമീൻ (22), കല്ലറ പാകിസ്താൻ മുക്ക് കട്ടയ്ക്കാലിൽ വീട്ടിൽ ഷഹനാസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലി എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.ഇവരെ ചോദ്യം ചെയ്തതിൽനിന്ന് വിൽപനക്കായി ലഹരി വസ്തുക്കൾ നൽകിയ മടവൂർ ചാലാംകോണം മണലുവട്ടം പുതുവൽവിള പുത്തൻവീട്ടിൽ ഷെഹിൻഷായെയും (20) അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അൻസീറിനെയും കേസിൽ പ്രതിചേർത്തു. കിളിമാനൂർ മേഖലയിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റിവ് ഓഫിസർമാരായ ഷൈജു എസ്, അനിൽ കുമാർ പി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജസീം വൈ.ജെ, അഖിൽ എ.എസ്, സജിത്ത് സി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.