കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള തർക്കവും ആരോപണങ്ങളും ഒഴിയുന്നില്ല.
ആശുപത്രി ജീവിനക്കാർക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനപ്രതി നിധികളടക്കം കഴിഞ്ഞദിവസം ആരോപണവുമായെത്തിയിരുന്നു.
ജീവനക്കാർ അവർക്ക് വേണ്ടപ്പെട്ടവർക്കും ബന്ധുക്കൾക്കും വാക്സിൻ നൽകുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ശനിയാഴ്ച നടന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ നടന്ന വാക്സിനേഷനിൽ ഏറെയും ജനപ്രതിനിധികളുടെ ബന്ധുക്കൾക്കെന്നും ആക്ഷേപമുയർന്നു.
18-44 പ്രായപരിധിയിലുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ 50 പേർ ഇന്നലെ എത്തിയില്ല. ദൂരെദേശങ്ങളിലുള്ളവരാണ് എത്താതിരുന്നത്. ഇതോടെ ആശുപത്രി ജീവനക്കാർ ജനപ്രതിനിധികളെ അറിയിക്കുകയായിരുന്നുവെത്ര. നിമിഷങ്ങൾക്കകം സ്‌പോട്ട് അഡ്മിഷൻ പൂർത്തിയായി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.