അ​ഖി​ൽ

ലഹരിയുമായി യുവാവ് പിടിയിൽ

കിളിമാനൂർ: കിളിമാനൂർ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കിളിമാനൂർ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കിളിമാനൂർ കേശവപുരം അഖിൽ ഭവനിൽ അഖിൽ (22) അറസ്റ്റിലായി.

ഇയാളിൽ നിന്ന് 30 ഗ്രാം കഞ്ചാവ് പിടികൂടി. അഖിലിന് കഞ്ചാവ് കൈമാറിയ തൊപ്പിച്ചന്ത സ്വദേശിയായ കണ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കണ്ണൻ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഇയാളുടെ സ്കൂട്ടറിൽനിന്ന് 102 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കിളിമാനൂർ മേഖലയിലെ എൻജിനീയറിങ് കോളജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണികളാണ് പ്രതികൾ.

റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റിവ് ഓഫിസർ പി. അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ വൈ.ജെ. ജെസീം, സി. സജിത്ത്, ആർ. ചന്തു, എം.ആർ. രതീഷ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Young man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.