കോവളം: തീ പൊള്ളലേറ്റ് മരിച്ച പന്ത്രണ്ടുകാരൻ ശിവനാരായണെൻറ മരണത്തിൽ ഉയർന്ന സംശയങ്ങളെ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വെങ്ങാനൂർ പ്രസരാലയത്തിൽ ആർ. പ്രകാശ് -അനുഷ ദമ്പതികളുടെ മകെൻറ അസ്വാഭാവിക മരണത്തെക്കുറിച്ചാണ് ഫോർട്ട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിച്ചത്.
ഫോർട്ട് എ.സി അനിൽദാസിെൻറ നേതൃത്വത്തിൽ വിഴിഞ്ഞം പൊലീസ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുട്ടിയുടെ കിടപ്പുമുറി, ടാബ്, കുളിമുറി, അവസാനം കളിക്കാൻ ഉപയോഗിച്ച വസ്തുക്കൾ എന്നിവ പൊലീസ് ശേഖരിച്ചു.സംഭവസമയം കുളിമുറിയിലായിരുന്ന ശിവനാരായണെൻറ മുത്തശ്ശി ഗിരിജയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
മുത്തശ്ശി കുളിക്കാൻ കയറുന്ന സമയം ശിവനാരായണൻ മുറ്റത്ത് ചിരട്ടകൾ കൊണ്ട് കളിക്കുകയായിരുന്നു. ഈ സമയത്ത് ഫോണോ ടാബോ ഉപയോഗിച്ചിരുന്നില്ലെന്നും പറയുന്നു. പിന്നെ എങ്ങനെ ശരീരത്തിൽ തീ പടർന്നു എന്നതിനെക്കുറിച്ചും വ്യക്തതവരുത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.