കോവളം: വെങ്ങാനൂർ പഞ്ചായത്തിലെ സി.പി.എം അംഗവും തൊഴിച്ചൽ ബ്രാഞ്ച് കമ്മിറ്റിയിലെ സി.പി.എം പ്രവർത്തകരും ബി.ജെ.പിയിൽ ചേർന്നു.
സി.പി.എമ്മിെൻറ വെങ്ങാനൂർ ഗ്രാമപഞ്ചായത്തംഗവും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്ത മിനി വേണുഗോപാൽ, പാർട്ടി ബ്രാഞ്ച് മെംബറും കുടുംബശ്രീ സി.ഡി.എസ് അംഗവുമായിരുന്ന സരളകുമാരി, സി.പി.എം പ്രവർത്തകരായ ചന്ദ്രൻ നായർ, ശശിധരൻ നാടാർ, സുനിൽ കുമാർ, അനിൽകുമാർ, ഓമന എന്നിവരും കോൺഗ്രസ് പ്രവർത്തകരായ രാജേഷ് ശങ്കർ, സന്തോഷ് കുമാർ, രൂപേഷ് ബിനു, ദീപു, ഷീജ, വീരശൈവസഭയുടെ ഭാരവാഹി കുമാർ എസ്.എസ്, കുശലൻ, രമേശ് എന്നിവരുമാണ് ബി.ജെ.പിയിൽ ചേർന്നത്.
ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകല, കോവളം മണ്ഡലം പ്രസിഡൻറ് രാജ്മോഹൻ, വെങ്ങാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന, രാധാക്യഷ്ണൻ, കെ.എസ്. സാജൻ അഭിലാഷ്, സമ്പത്ത്, ലാലൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.