കോവളം: വെങ്ങാനൂരിൽ ചന്തക്ക് സമീപത്തെ മാലിന്യക്കൂമ്പാരത്തിനിടയിൽ വയോധികനെ അവശനിലയിൽ കണ്ടെത്തി.
വെങ്ങാനൂർ പഴവിളയ്ക്ക് സമീപം താമസിച്ചുവന്ന സുരേന്ദ്രനെയാണ് (70) ബുധനാഴ്ച രാവിലെ ചന്തയോട് ചേർന്നുള്ള മാലിന്യം നിറഞ്ഞ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയത്.
ഇടതുകാലിൽ ഗുരുതരമായ വ്രണമുണ്ട്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെതുടർന്ന് വിഴിഞ്ഞം, കോവളം പൊലീസ് സ്റ്റേഷനുകളിൽനിന്നും പൊലീസെത്തിയെങ്കിലും ഇവിടെനിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല.
വർഷങ്ങൾക്കുമുമ്പ് കുടുംബവുമായി തെറ്റി ഒറ്റക്ക് കഴിഞ്ഞുവന്നയാളാണെന്നും വെങ്ങാനൂരിലെ ചന്തക്കുള്ളിൽ കച്ചവടം നടത്തിവന്നിരുന്നതായും പറയുന്നു. രാത്രി സമീപമുള്ള വെയ്റ്റിങ് ഷെഡിൽ തങ്ങാറുണ്ടായിരുന്നത്രെ.
ഇയാളുടെ രണ്ട് ആൺമക്കളിൽ ഒരാൾ നെടുമങ്ങാട്ടും മറ്റൊരാൾ വിഴിഞ്ഞത്തും തമാസിക്കുന്നതായി കണ്ടെത്തിയ പൊലീസ് ഇരുവരോടും എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കൾ എത്തിയതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.