കോവളം: മുൻവൈരാഗ്യത്തിന്റെ പേരിൽ രണ്ട് യുവാക്കളെ ആക്രമിച്ച് പരിക്കേൽപിച്ച ആറംഗസംഘത്തിലെ നാലുപേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂർ സ്വദേശികളായ പ്രേം ശങ്കർ (29), അച്ചു (25), രഞ്ജിത്ത് (33), അജീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. വെള്ളാർ സ്വദേശികളായ ജിത്തുലാൽ (23), വിനു (27) എന്നിവരെയാണ് സംഘം ആക്രമിച്ചത്.
പ്രതികളിലൊരാളായ പ്രേംശങ്കറിന്റെ സഹോദരൻ ഉണ്ണിശങ്കറിനെ ജിത്തുലാൽ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ഇതിന്റെ വൈര്യാഗ്യത്തിൽ കഴിഞ്ഞ് 27ന് രാത്രി എട്ടോടെ പനത്തുറക്കടുത്തുള്ള സ്വാകാര്യ ബാറിന് മുന്നിലെ സർവിസ് റോഡിൽ പ്രതികൾ യുവാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ അനൂപ്, മനോഹരൻ, സീനിയർ സി.പി.ഒമാരായ രാജീവ്, ഷിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.