പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ

കോ​വ​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

പു​ഞ്ച​ക്ക​രി കി​ഴ​ക്കേ​ക്ക​രി പു​തു​വ​ൽ​പു​ത്ത​ൻ വീ​ട്ടി​ൽ മ​ഹേ​ഷ് (29) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2019 ഡി​സം​ബ​ർ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി​യും മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് ഇ​വ​രു​ടെ സു​ഹൃ​ത്തി​െൻറ വീ​ട്ടി​ലെ​ത്തി പ​ത്തും ഏ​ഴും വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​രെ നേ​ര​ത്തേ തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ഇ​യാ​ൾ പ​റ​ണ്ടോ​ട് ഭാ​ഗ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ല്ലം ഭാ​ഗ​ത്തെ​ത്തി​യ പ്ര​തി​യെ എ​സ്.​എ​ച്ച്.​ഒ സ​ജി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്.​ഐ ബി​ബി​ൻ പ്ര​കാ​ശ്, സി.​പി.​ഒ രാ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.