കോവളം ബൈപാസിൽ നിയന്ത്രണ വിട്ട് മറിഞ്ഞ മിനി ലോറി

കോവളം ബൈപാസിൽ ലോറി തലകീഴായി മറിഞ്ഞു

കോവളം: കോവളം ബൈപാസിൽ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ അദ്​ഭുതകരമായി രക്ഷപ്പെട്ടു.

ചൊവ്വാഴ്​ച പുലർച്ചെയോടെ തൊടുപുഴയിൽ നിന്ന് കോവളം ഭാഗത്തേക്ക് പൈനാപ്പിളുമായി വന്ന മിനിലോറിയാണ് വെള്ളാറിൽ തലകീഴായി മറിഞ്ഞത്. റോഡിന് കുറുകെ ചാടിയ മരപ്പട്ടിയെ ഇടിക്കാതിരിക്കാൻ മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് വെട്ടിത്തിരിച്ചു. ബൈക്ക് യാത്രികരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലോറി നിയന്ത്രണം വിട്ടത്.

വീഴ്ചയിൽ ലോറിക്ക് കേടുപാടുകൾ പറ്റിയെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ അദ്​ഭുതകരമായി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ കോവളം പൊലീസി​െൻറ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനിയുടെ ക്രെയിൻ വരുത്തി മറിഞ്ഞ ലോറി ഉയർത്തി മാറ്റി.

ഈ ഭാഗത്ത് ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ അപകടമാണ്. ആദ്യ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചിരുന്നു. അന്നും തൊട്ട് മുന്നിൽ സഞ്ചരിച്ച കാർ വേഗം കുറച്ചതിനെ തുടർന്ന് കാറിൽ

ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.

Tags:    
News Summary - lorry accident in kovalam bypass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.