കോവളം: ബൈപാസ് നിർമാണം പൂർത്തിയാക്കാതെ തിരുവല്ലത്ത് ടോൾ പിരിക്കുന്ന ദേശീപാത അതോറിറ്റി അധികൃതരുടെ നടപടിക്കെതിരെ ഹൈകോടതിയിൽ ഹരജി. ജില്ല പഞ്ചായത്തംഗം ഭഗത് റൂസഫാണ് ഹരജി നൽകിയത്.
ഹരജി ഫയലിൽ സ്വീകരിച്ച ഹൈകോടതി ജനുവരി അഞ്ചിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട അധികൃതർക്കും നോട്ടീസ് അയച്ചു. ജസ്റ്റിസ് നാഗരേഷാണ് നടപടി സ്വീകരിച്ചത്. നിർമാണം പൂർത്തിയാക്കുംമുമ്പ് ടോൾ പിരിക്കുന്നതിനെതിരെ ജനരോഷം ഉയർന്നിരുന്നു.
പദ്ധതി പ്രകാരം പൂർത്തിയാക്കേണ്ട കഴക്കൂട്ടം ഫ്ലൈ ഓവർ, ആക്കുളം, തിരുവല്ലം, പോറോട് എന്നിവടങ്ങളിലുള്ള സർവിസ് റോഡ്, പാലങ്ങൾ, നടപ്പാതകൾ, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് സംവിധാനം, ഹൈവേക്ക് ഇരുവശങ്ങളിലും സർവിസ് റോഡുകൾ എന്നിവ പൂർത്തിയായിട്ടില്ല.
തിരുവല്ലം ടോൾ പ്ലാസക്ക് ഇരുവശവും 200 മീറ്റർ ദൂരം മാത്രമാണ് തെരുവ് വിളക്കുകളുള്ളതെന്നും ഈ ഭാഗത്തെ സർവിസ് റോഡും ചേർത്താണ് ടോൾ പ്ലാസ നിർമിച്ചതെന്നും ഹരജിയിൽ പറയുന്നു. ജനങ്ങൾ നടത്തിയ പ്രതിഷേധം വകവെക്കാതെ ദേശീയപാത അതോറിറ്റി ടോൾ പിരിവ് തുടരുന്നതിനെ തുടർന്നാണ് ഭഗത് റൂഫസ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.