കോവളം: ബിവറേജസിൽനിന്ന് മദ്യം വാങ്ങി കോവളത്തെ താമസസ്ഥലത്തേക്ക് പോകുകയായിരുന്ന സ്വീഡിഷ് പൗരനെ പൊലീസ് പിടികൂടി. പുതുവത്സരത്തിൽ പരസ്യമായ മദ്യപാനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് നടത്തുന്ന വാഹനം പരിശോധനക്കിടെയാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരി സ്റ്റിഗ് സ്റ്റീഫൻ ആസ്ബെർഗിനെ പൊലീസ് തടഞ്ഞത്.
കോവളത്തെ താമസസ്ഥലത്തേക്ക് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും മദ്യം കൊണ്ട് പോകാൻ കഴിയില്ലെന്ന് പൊലീസ് വാശിപിടിച്ചു. സ്കൂട്ടർ തടഞ്ഞ പൊലീസ് മദ്യത്തിെൻറ ബിൽ ആവശ്യപ്പെട്ടു. ബില്ല് ഇല്ലന്നറിയിച്ച സ്റ്റീവിനോട് കുപ്പി സഹിതം മദ്യം കളയാൻ ആവശ്യപ്പെട്ടു. എന്നാൽ, കുപ്പി പ്ലാസ്റ്റിക് ആയതിനാൽ മദ്യം ഒഴുക്കിക്കളഞ്ഞ് കുപ്പി വലിച്ചെറിയാതെ ബാഗിൽ തന്നെ അദ്ദേഹം തിരികെവെച്ചു.
രണ്ട് കുപ്പികൾ ഒഴുക്കിക്കളഞ്ഞു. ഇത് സമീപത്തുണ്ടായിരുന്ന ചിലർ വിഡിയോ പകർത്തുന്നത് കണ്ടയുടനെ പൊലീസ് നിലപാട് മാറ്റി. ബിൽ നൽകിയാൽ മദ്യം കൊണ്ടുപോകാമെന്നായി പൊലീസ്. ബിവറേജിൽനിന്ന് വാങ്ങാൻ മറന്ന വിദേശി തിരികെ പോയി ബിൽ വാങ്ങി വന്ന് പൊലീസിനെ കാണിച്ച ശേഷമാണ് ഒരു കുപ്പി തിരികെ കൊണ്ടുപോകാനായത്.
എന്നാൽ, മദ്യം നിർബന്ധിച്ച് ഒഴിച്ചുകളഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ വാർത്താക്കുറിപ്പിലറിയിച്ചു. സുരക്ഷാപരിശോധനകളുടെ ഭാഗമായ പരിശോധനക്കിലെ ബില്ല് ഇല്ലാത്തതിനാൽ വിദേശി സ്വമേധയാ മദ്യം ഒഴുക്കികളയുകയായിരുന്നെന്നും അദ്ദേഹത്തോട് പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.