തിരുവനന്തപുരം: കടലിൽ മുങ്ങാനെത്തിയപ്പോൾ വിത്തു എന്ന കെന്നടിയും ടൊമിനിയും സ്റ്റെഫിനും ഒന്നു പേടിച്ചു. എന്നാൽ സ്കൂബാ ഡൈവിങ് പരിശീലകരായ ബിലാല്‍, അരുണ്‍, വിൻസ് എന്നിവരുടെ ൈകപിടിച്ച് കടലിറങ്ങിയപ്പോൾ പേടി ആവേശത്തിനും സന്തോഷത്തിനും വഴിമാറി. പലവർണങ്ങളിലുള്ള മത്സ്യങ്ങൾ കൺമുന്നിലൂടെ കടന്നുപോയപ്പോൾ അവരുടെ ആഹ്ലാദത്തിന് അതിരില്ലാതായി. തിരിച്ചുകയറിവന്നപ്പോൾ സംസാരശേഷിയില്ലെങ്കിലും വിത്തു തനിക്ക് കഴിയാവുന്ന വിധത്തിൽ തെൻറ സന്തോഷം ചുറ്റിലുള്ളവരുമായി പങ്കുവച്ചു. കണ്ടുനിന്നവർക്കും മനസ് നിറഞ്ഞു.
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ അംഗപരിമിതരായ കുട്ടികൾക്ക് കടലിൽ മുങ്ങാംകുഴിയിടാനും കടലടിത്തട്ടിലെ കാഴ്ചകൾ കാണാനും അവസരമൊരുക്കി കോവളം ഗ്രോവ് ബീച്ചിൽ നടന്ന വേറിട്ട ബോധവൽക്കരണ പരിപാടിയിലാണ് ഈ സന്തോഷക്കാഴ്ച. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിെൻറ ഇൗ വർഷത്തെ സന്ദേശമായ 'കോവിഡാനന്തര ലോകത്തെ ഉൾക്കൊള്ളുന്നതും പ്രാപ്യമാകാവുന്നതും സുസ്ഥിരവുമായ ലോകത്തിലേക്കുള്ള അംഗപരിമിതരുടെ നേതൃത്വവും പങ്കാളിത്തവും'എന്നതിനെ ആസ്പദമാക്കി കോവളം കേന്ദ്രമായ സ്കൂബാ ഡൈവിങ് കേന്ദ്രം സ്കൂബാ കൊച്ചിെൻറയും കടൽ പരിസ്ഥിതിപ്രവർത്തനത്തിൽ സജീവമായ വിദ്യാർഥി കൂട്ടായ്മ കോസ്റ്റൽ സുഡൻറ്സ് കൾച്ചറൽ ഫോറത്തിെൻറയും നേതൃത്വത്തിൽ ഗ്രോവ് ബീച്ചിലാണ് ഈ പരിപാടി നടന്നത്.
കോസ്റ്റൽ സ്റ്റുഡൻറ്സ് കൾച്ചറൽ ഫോറം പ്രസിഡൻറ് ജെയ്സൺ ജോൺ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർ സമൂഹത്തിൽ മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും ടൂറിസം പദ്ധതികൾ അംഗപരിമിതരെ ഉൾെകാള്ളുന്നില്ലെന്നും മറ്റുള്ളവരെ പോലെ അവർക്കും ഈ പ്രകൃതിയെ ആസ്വദിക്കാൻ ആഗ്രഹമുണ്ടെന്നുമുള്ള തിരിച്ചറിവിനെ പൊതുജനത്തിനും അധികാരികൾക്കും മുന്നിലെത്തിക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. വിദേശത്ത് ടൂറിസം കേന്ദ്രങ്ങളിൽ അംഗപരിമിതർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു കൂട്ടർ ഇവിടെ ജീവിച്ചിരിക്കുന്നെന്ന് ഓർക്കണെമന്നും ടൂറിസം മേഖലെയ ആസ്വദിക്കാനുള്ള അവകാശം അവർക്ക് നൽകാൻ സമൂഹവും സർക്കാറുകളും ചേർന്നുപ്രവർത്തിക്കണമെന്നും പരിസ്ഥിതി പ്രവർത്തകനും സ്‌കൂബ ഡൈവറും സ്‌കൂബ കൊച്ചിൻ ഉടമയുമായ ജസ്റ്റിൻ ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.